എത്ര സുന്ദരമായിരിക്കും അല്ലെ..? ദൈവങ്ങളില്ലാത്തൊരു ലോകം മർത്ത്യൻ മാറിയിട്ടും… മാറാതെ… പുരോഗമിക്കാതെ.. പിടിവാശി വിടാതെ.. വഴിപാടുകൾക്കും, കുരുതികൾക്കും വേണ്ടി വായിൽ വെള്ളമൊരുക്കി കാത്തിരിക്കുന്ന ദൈവങ്ങളില്ലാത്തൊരു ലോകം… എത്ര സുന്ദരമായിരിക്കും അല്ലെ..? മതങ്ങൾക്കും, മതഭ്രാന്തർക്കും കപട സ്വാമികൾക്കും, സ്വാമിനികൾക്കും അന്ധവിശ്വാസങ്ങൾക്കും മുൻപിൽ മുട്ടുകുത്തി കണ്ണുമടച്ച് പ്രാർത്ഥിക്കുന്ന ദൈവങ്ങളില്ലാത്തൊരു ലോകം… എത്ര സുന്ദരമായിരിക്കും അല്ലെ..? സ്വർഗം വാഗ്ദാനം ചെയ്ത്… Read More ›
കവിത
ശ്വാന ദർശനം
തിരക്കുള്ള അറവുശാലകൾക്ക് മുൻപിൽ മണം പിടിച്ച്.. വിശപ്പ് ദാനം ചെയ്യുന്ന അന്ധതയും മറന്ന്… ചോര കട്ടപിടിച്ച തൂക്കിയിട്ട ഇറച്ചിയിൽ കണ്ണും നട്ട്… വെട്ടുമ്പോൾ തെറിച്ചേക്കാവുന്ന തുണ്ടും പ്രതീക്ഷിച്ച്… ചോര പൊടിയുന്ന വെട്ടുകത്തി പാടുകളുമായി അവൻ കാത്തു നിൽക്കും…. വിലകുറഞ്ഞ മദ്യശാലകൾക്കു പുറത്ത് അർദ്ധരാത്രിയിൽ മത്തു പിടിച്ച തലകളും ബലം കുറഞ്ഞ കൈകളും ചുങ്ങി ചുരുങ്ങിയ കണ്ണുകളും… Read More ›
സമയം – ഒരു അപസർപ്പക കവിത
മുറിക്കുള്ളിലെ ഈർപ്പത്തിന് ഒരു പരിചയമില്ലാത്ത മണമായിരുന്നു… ഉള്ളിലേക്ക് എത്തി നോക്കിയപ്പോൾ കർട്ടന്റെ നിറങ്ങളിൽ കുടുങ്ങിപ്പോയ സായാഹ്ന സൂര്യന്റെ രശ്മികളും ക്ഷീണിച്ച് അപ്രത്യക്ഷമായിരുന്നു….. സമയവും എങ്ങോ മറഞ്ഞതു കാരണം ക്ലോക്കിന്റെ സൂജി കറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടി നിന്നു വിറച്ചു….. കെടാൻ സമയമാകാത്തതു കാരണം ഫയർപ്ലേസിലെ കനലുകളിൽ തീ അവശേഷിച്ച മരക്കഷ്ണങ്ങളെ ആർത്തിയോടെ പുണർന്നു കിടന്നു… ഒരു മൂലയിൽ… Read More ›
ഓർമ്മക്കഥകളുണ്ടായിരിക്കണം
ഓർമ്മകളിൽ മഴയുണ്ടാകണം.. മഴയ്ക്ക് മുൻപേ ഒരു കാത്തിരിപ്പുണ്ടാകണം.. തിരക്കിൽ എപ്പോഴങ്കിലും കുടയെടുക്കാൻ മറന്നിരിക്കണം… നനവും കുളിരും സഹിച്ച് ചൂട് ചായ ഊതിയാറ്റുമ്പോൾ ആവിയുടെ മങ്ങലിൽ അവളെ ആദ്യമായും അവസാനമായും കണ്ടിരിക്കണം…. അങ്ങിനെയും ഓർമ്മകൾ ഉണ്ടായിരിക്കണം… മങ്ങിയതെങ്കിലും ഒരിക്കലും തീരാത്ത, പല പല വഴികളിലൂടെ ഇനിയും സഞ്ചരിക്കാൻ കഴിവുള്ള കൊച്ചു കൊച്ചു ഓർമ്മക്കഥകളുണ്ടായിരിക്കണം….. -മർത്ത്യൻ-
സ്വപ്നങ്ങളുടെ അനാഥത്വം
അലസതയിൽ മുളച്ച് അബദ്ധം മനസ്സിലാക്കി കരഞ്ഞുറങ്ങിയപ്പോൾ അനാവശ്യമായി ചിരിപ്പിച്ചുണർത്തിയിരിക്കണം … ചായം തേപ്പിച്ച് അണിയിച്ചൊരുക്കി കൊതിപ്പിച്ചിട്ടുണ്ടാവണം…. എന്നിട്ട് ജീവൻ കൊടുക്കാൻ മറന്നു പോയിക്കാണും…. അല്ലാതെ എന്തിനിത്രയും നടക്കാതെ പോയ സ്വപ്നങ്ങൾ അനാഥമായി ലോകത്ത് അലഞ്ഞു നടക്കണം…. -മർത്ത്യൻ-
നിഴലിന്റെ സ്വാതന്ത്ര്യം
നിഴലിന്റെ ചുമലിലേക്ക് മോഹങ്ങളും, ഭയങ്ങളും, ദുഖങ്ങളും, പാപങ്ങളും എല്ലാം ഇറക്കി വച്ച് നെഞ്ചത്തേക്ക് ആണിയും അടിച്ചിറക്കി അവശനിലയിലാക്കി നടന്നകന്നപ്പോൾ അവൻ ഓർത്തില്ല ഇഴഞ്ഞു നീങ്ങിയാണെങ്കിലും കൂടെ എത്തുമെന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിറകണ്ണുകളോടെ അവനെ നോക്കി പറഞ്ഞു… ഞാൻ വിട പറയുന്നു ഇനി നിന്റെ പിന്നാലെ വരില്ല ഇനിയുള്ള ദൂരം തനിച്ച് ഇരുട്ടത്ത് നീ നടന്നു… Read More ›
ചിതലു പിടിച്ച വേദനസംഹാരികൾ
ചിതലു പിടിച്ച പേരറിയാത്ത ചില വേദന സംഹാരികളുണ്ടായിരുന്നു കുട്ടിക്കാലത്ത് അമ്മയുടെ വീട്ടിൽ മുകളിലെ ഒരു മുറിയിൽ…. ഞാൻ വാശി പിടിച്ചപ്പോൾ മുത്തശ്ശൻ തുറന്നു തന്നതായിരുന്നു…. ഉപയോഗ ശൂന്യമായത് കൊണ്ടാണ് ചിതല് വന്നതെന്നും പറഞ്ഞതോർക്കുന്നു അന്നധികം ചിന്തിച്ചില്ല ഇന്നാലോചിക്കുമ്പോൾ തോന്നും ശരിയാണ് വേദനകളെ മാറ്റാൻ അന്നുള്ളവർക്ക് മനസ്സിലെ നന്മ തന്നെ ധാരാളമായിരുന്നു ഇന്ന് വേദന സംഹാരികൾ പല… Read More ›
വഴിയോര സ്വപ്നങ്ങൾ
വഴിയോരത്ത് കണ്ടുമുട്ടുന്ന ഒരു സ്വപ്നത്തിന്റെ കൈപിടിച്ചാണ് നമ്മൾ പലരും ജീവിതത്തിൽ നടന്നു നീങ്ങുന്നത്… എന്നെങ്കിലും സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ പെട്ടെന്നൊറ്റപ്പെട്ടു പോകും അപ്പോൾ തിരിഞ്ഞു നോക്കണം വരി വരിയായി നില്ക്കുന്നുണ്ടാവും നമ്മൾ കൂട്ടുപിടിച്ചു നടക്കാൻ മടിച്ച എത്രയോ സ്വപ്നങ്ങൾ… പിന്നെ മുന്നോട്ടുള്ള യാത്രകൾ അവയുടെ കൂടെ വേണം… നമ്മൾ കൈവിട്ട പോലെ അവ നമ്മളെ കൈവിടില്ല… -മർത്ത്യൻ-
അശ്രദ്ധ
പേന തട്ടി വാക്ക് മുറിഞ്ഞു; അശ്രദ്ധയാണ് കാരണം രക്തം വാർന്നൊലിച്ച് വരികളിലേക്ക് ഒഴുകി പടർന്നു വാക്ക് വാവിട്ട് കരഞ്ഞു മുറിവേറ്റ വാക്കിനെ ഞാൻ പറഞ്ഞാശ്വസിപ്പിച്ചു… ഇനി അശ്രദ്ധയോടെ ആലോചിക്കാതെ ഒന്നും എഴുതില്ലെന്ന് വാക്കും കൊടുത്തു വാക്ക് അടങ്ങി… ചിരിച്ചു വേദന മറന്ന് കിടന്നുറങ്ങി കവിത മുടങ്ങി ഞാനും അടങ്ങി…. -മർത്ത്യൻ-
നിലവിളികൾ
പണ്ട് ആരും കേൾക്കാതെ നിലവിളികൾ ഒളിപ്പിച്ചു വയ്ക്കാറുള്ള കുഞ്ഞി കുടുക്കയുണ്ടായിരുന്നു വർഷങ്ങൾക്കു ശേഷം ഇന്നലെ തുറന്നു നോക്കി എത്ര പോട്ടിച്ചിരികളാണ് പുറത്ത് ചാടി രക്ഷപ്പെട്ടത് ശാശ്വതമല്ലാത്ത പഴയ വേദനകളുടെ ഭാരം വന്നു പോകാനിരിക്കുന്ന പുതിയ വേദനകളുടെ ഭയം ഒന്നിലും അർത്ഥമില്ല… വിഡ്ഢി വേഷം പോലും കെട്ടാൻ സമ്മതിക്കാതെ ജീവിതം പറ്റിച്ചു കടന്നു കളയും… -മർത്ത്യൻ-