ആഗ്രഹങ്ങള്‍ വീണ്ടും നടക്കാതിരിക്കാനായി മാത്രം ഓരോന്നായി മനസ്സില്‍ ഒരിടമന്വേഷിച്ചു വരുന്നു….. ഈ ജീവിതത്തിന്റെ ഒഴുക്കിനെ പലവഴി തെളിച്ച് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അകലെ സ്വപ്നത്തിന്റെ ഏതോ – അസംഭവ ലോകത്ത് തളച്ചിടാന്‍ ശഠിക്കുന്നു പലകുറി താകീത് നല്‍കിയിട്ടും പിന്നെയും ഒന്നും വകവെക്കാതെ അല്പാല്‍പ്പമായി കാര്‍ന്നു തിന്നുന്നു ഒരിക്കലും ഓടുങ്ങില്ലേ മര്‍ത്ത്യാ… നിന്റെ ഈ നശിച്ച ആഗ്രഹങ്ങള്‍….
കവിത
ഉമ്മറത്ത് തന്നെ
ഉമ്മറത്ത് തന്നെ എല്ലാം ഉമ്മറത്ത് തന്നെ ജീവിതത്തില്‍ നല്ലൊരു ഭാഗം ഈ ഉമ്മറത്ത് തന്നെ പിറന്ന കാലത്ത് സ്വന്തം മലത്തിലും മൂത്രത്തിലും മുങ്ങി കളിച്ചു കിടന്നത് ഈ ഉമ്മറത്ത് തന്നെ…. പിന്നെ കിടത്തിയ പായയില്‍ നിന്നും ഉരുണ്ടു മാറി ഒരറ്റം തൊട്ട് മറ്ററ്റം വരെ നിലവും തൂത്ത് വൃത്തിയാക്കി നീന്തി കളിച്ചതും ഈ ഉമ്മറത്ത് തന്നെ……. Read More ›
സീതയ്ക്കൊരു പാര്‍സല്‍
പല തരത്തിലും നിറത്തിലും – മണത്തിലുമുള്ളവ വാങ്ങി. നിറമുള്ള കടലാസ്സില്‍ പൊതിഞ്ഞു കെട്ടി അതിലൊരു കുറിപ്പും ഇട്ടു “സീതേ ഇതില്‍ നൂറു റബ്ബറുകളുണ്ട് പണ്ട് രണ്ടാം ക്ലാസ്സില്‍ നീ കൊണ്ട് വരാറുള്ള എല്ലാ – മണമുള്ള റബ്ബറിന്റെയും അറ്റം കടിച്ചു തിന്നിരുന്നത് ഞാനാണ് നീ ആ പാവം ശശാങ്കനെ വെറുതെ സംശയിച്ചു ടീച്ചറോട് പറഞ്ഞ് അടിയും… Read More ›
മര കഷ്ണം
എടൊ… മണ്ടാ…. ഒരു വെറും മര കഷ്ണമാണ് ഞാന്‍ ചെണ്ടയോ, മദ്ദളമോ അല്ല നിനക്ക് കൊട്ടിക്കളിക്കാന്‍ കൊട്ടിയാല്‍ ശബ്ദമുണ്ടായെക്കാം… പക്ഷെ അതില്‍ നീ അന്വേഷിക്കുന്ന മുഴക്കം ഉണ്ടാവില്ല… നിന്റെയെന്നല്ല ആരുടേയും സംഗീത ബോധത്തിന് വഴങ്ങാത്ത, അച്ചടക്കമില്ലാത്ത വെറും മര കഷ്ണമാണ് ഞാന്‍…. നിനക്കൊരു മഴുവുണ്ടെങ്കില്‍ കൊണ്ട് വാ… എന്റെ ധര്‍മ്മം, വിധി, നിയമം, ആഗ്രഹം…. എല്ലാം… Read More ›
പോരെ
ഒരു മറക്കാനാവാത്ത നൊമ്പരം എന്നും ഓര്‍ത്തു ചിരിക്കാന്‍ ഒരു തമാശ ഒരു സുഹൃത്ത്, സംഗീതാസ്വാദനം വായനാശീലം.. അല്പം മദ്യം, സങ്കല്‍പ്പത്തിലെങ്കിലും പ്രേമിക്കാന്‍ ഒരു കാമുകി ഇത്രയൊക്കെ പോരടോ മര്‍ത്ത്യാ ജീവിതം തള്ളി നീക്കാന്‍… പോരെ….? -മര്‍ത്ത്യന്‍-
ലയിന്‍ ബസ്സിലെ കുപ്പി ഡപ്പി ദൃശ്യങ്ങള്‍
കുപ്പികളിലും ഡപ്പികളിലും കുരുങ്ങി നീങ്ങുന്ന മനുഷ്യജന്മങ്ങള്‍ ലയിന്‍ ബസ്സുകളിലെ സ്ഥിരം ദൃശ്യങ്ങള്‍ പൌഡറിന്റെ ഡപ്പിയില്‍ വീണ സുകുമാരി സെന്റിന്റെ കുപ്പിയില്‍ വീണ ഗള്‍ഫുകാരന്‍ മോയിദീനെ നോക്കി കണ്ണിറുക്കുന്നു ബ്രാണ്ടിക്കുപ്പിയില്‍ വീണ് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടുന്ന മദ്യപനെ സഹായിക്കാന്‍ മുതിരുന്ന മരുന്ന് കുപ്പിയും രസീതും കയ്യില്‍ അടക്കി പിടിച്ച് കമ്പിയില്‍ ചാരി നില്‍ക്കുന്ന രോഗി അവരെ നോക്കി അറപ്പും… Read More ›
അലര്‍ച്ചകള്‍
അലറി വിളിച്ചു പറഞ്ഞാല്‍ എല്ലാം സത്യമാവുമെന്ന എന്റെ തെറ്റിദ്ധാരണ അല്‍പ സമയം മിണ്ടാതെ ഇരുന്നപ്പോള്‍ പോയി… പക്ഷെ തലയ്ക്കുള്ളിലെ അലര്‍ച്ചകള്‍…. അവ കൂടുതല്‍ ഉച്ചത്തില്‍ തന്നെ തുടര്‍ന്നു…. അവ ഒടുങ്ങണമെങ്കില്‍ വേറെ പലതും ഒടുങ്ങണം…. -മര്‍ത്ത്യന്‍-
എന്റെ ജീവിതം
ഒഴുകി തീര്‍ന്ന വാക്കുകളുടെ അവസാനം ഇറ്റിറ്റായി വീണു കൊണ്ടിരുന്ന ആര്‍ക്കും വേണ്ടാത്ത ചില അര്‍ത്ഥ ശൂന്യതകളുണ്ടായിരുന്നു അതിലൊന്നായിരുന്നു അവസാനം ഞാന്‍ തേടിപ്പിടിച്ചെടുത്ത് ലോകത്തിനു മുന്‍പാകെ അഹങ്കരിച്ച എന്റെ ജീവിതവും… -മര്‍ത്ത്യന്‍-
മഴയുടെ പിണക്കം
വൈകുന്നേരങ്ങളില്‍ ക്രിക്കറ്റ് കളി മുടക്കാനായിട്ട് വരുന്ന ആ അസത്ത് മഴയെ കണ്ണുരുട്ടി പേടിപ്പിച്ച് ഓടിച്ച് കളഞ്ഞ ഒരു ബാല്യമുണ്ടായിരുന്നു എനിക്ക്…. ഇന്ന് ചിലപ്പോള്‍ എന്റെ കണ്ണിലെ നനവ് കണ്ടിട്ടെങ്കിലും അതെ മഴ പിണക്കം മാറി തിരിച്ച് വരാന്‍ മതി അല്ലെ…? -മര്‍ത്ത്യന്‍-
താരാട്ട്
ഒരു താരാട്ടിന്റെ ബലത്തില്‍ കുറേ ദൂരം വളര്‍ന്നപ്പോഴാണ് മനസ്സിലായത് തിരിച്ചു പോകാന്‍ വഴിയില്ലെന്ന് ഇനിയങ്ങോട്ട് ആ താരാട്ടില്‍ തന്നെ തപ്പിത്തടഞ്ഞു നീങ്ങാം അല്ലെ -മര്‍ത്ത്യന്‍-