Author Archives

Unknown's avatar

മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം

രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…

പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു

  • ദിലീപിനെ സപ്പോർട്ട് ചെയ്യുന്ന വയറൽ പോസ്റ്റിന്റെ ആപല്‍ക്കരമായ വശം

    സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റ്. ദിലീപിനെ സപ്പോർട്ട് ചെയ്ത് ഒരാൾ എഴുതിയ പോസ്റ്റ്. കുറ്റവാളിയായി തീർച്ചപ്പെടുത്തും വരെ പ്രതിയെ ക്രൂശിക്കരുത് എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റ് ചെന്നെത്തുന്നിടം വളരെ ആപല്‍ക്കരമായൊരിടത്താണ്.  അതിലെ ഏറ്റവും അപകടകരമായ ഭാഗം എന്റെ  അഭിപ്രായത്തിൽ ഇതാണ് “ദിലീപാണ് അത് ചെയ്തതെങ്കില്‍ അവിടെ മറ്റൊരു വശം കൂടിയുണ്ട്. അത്രയും ക്രൂരമായ ഒരു പ്രവര്‍ത്തി ചെയ്യാന്‍ അയാളെ പ്രേരിപ്പിച്ച… Read More ›

  • നേക്കഡ് എമങ് വുൾഫ്സ് – ജർമ്മൻ സിനിമ 2015

    രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്ലറിൻറെ ജർമനിയിലെ കോൺസൻട്രേഷൻ ക്യാന്പുകളിലെ കഥകൾ പറയുന്ന ധാരാളം സിനിമകൾ വന്നിട്ടുണ്ട്. അതിന്റെ കൂടെ നിങ്ങൾക്ക് കാണാനായി 2015ൽ ഇറങ്ങിയ  നേക്കഡ് എമങ് വുൾഫ്സ് എന്ന സിനിമ കൂടി ചേർക്കുക. ഭ്രൂണോ ആപ്പിൻസിന്റെ Nackt unter Wölfen എന്ന പ്രശസ്തമായ ആന്റി-ഫാസിസ്റ്റ്  നോവലിന്റെ സിനിമ ആവിഷ്കരണം. ഒരു പോളിഷ് ഘെറ്റോവിൽ നിന്നും ബൂഹെൻവാൾഡ് കോൺസൻട്രേഷൻ ക്യാന്പിൽ എത്തുന്ന ജ്യൂയിഷ് പയ്യനെ രക്ഷിക്കാനായി… Read More ›

  • ഓർമ്മകളിൽ എങ്ങിനെ നീ മറക്കും

    ഇന്ന് റേഡിയോയിൽ ഒരു പാട്ട് കേട്ടു “ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ”. ഓർമ്മകൾ എന്നെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ടു പോയി. ഏഴാം ക്ലാസ്സ് കഴിഞ്ഞ് ഹൈസ്‌കൂളിലേക്ക് പോകുന്ന ആ അവധി കാലം. അന്ന് ബേപ്പൂർ ഐ.ടി.ഐ ക്ക് സമീപമുള്ളൊരു ടാക്കീസിലാണ് (എന്ന് തോന്നുന്നു)  ‘എങ്ങിനെ നീ മറക്കും’ എന്ന മോഹൻലാൽ-ശങ്കർ സിനിമ കണ്ടത്. മോഹൻലാൽ വില്ലനിൽ നിന്നും… Read More ›

  • ദി ഡാൻസർ അപ്പസ്‌റ്റെയർസ് – 2002 ലെ ജോൺ മാൽക്കോവിച്ചിന്റെ സംവിധാന സംരംഭം

    2002ൽ ഇറങ്ങിയ ജോൺ മാൽക്കോവിച്ച് സംവിധാനം ചെയ്ത ജാവിയർ ബാർഡെം അഭിനയിക്കുന്ന ഈ സ്പാനിഷ് അമേരിക്കൻ ക്രൈം ത്രില്ലർ സിനിമ പേരില്ലാത്ത ഒരു ലാറ്റിൻ അമേരിക്കൻ രാജ്യത്തിലെ കഥ പറയുന്നു. അഗസ്റ്റിൻ റെഹാസ് എന്ന ഡിറ്റെക്ടീവായി ജാവിയർ അഭിനയിക്കുന്നു. ഇത് ഒരു സംവിധായകൻ എന്ന നിലയിൽ മാൽക്കോവിച്ചിന്റെ ആദ്യ സംരംഭമാണ്. ജാവിയേറിന്റെ കൂടെ ഉആൻ ഡീയേഗോ… Read More ›

  • കാട്ടുകുതിരയുടെ കുളന്പടി അമേരിക്കയിലും കേട്ട് തുടങ്ങി

    നമ്മളോരോരുത്തരും മനസ്സിൽ ധാരാളം ആഗ്രഹങ്ങൾ കൊണ്ടു നടക്കുന്നവരാണ്. അതിൽ വളരെ ചെറിയൊരു വിഭാഗം മാത്രമേ സ്വപ്നങ്ങൾ കാണാനുള്ള ധൈര്യം കാണിക്കാറുള്ളു. അതിലും ചെറിയൊരു പറ്റം ആളുകൾക്ക് മാത്രമേ ആ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനുള്ള പരിശ്രമങ്ങളിലേക്ക് കാലെടുത്ത് വയ്ക്കാനുള്ള നെഞ്ചുറപ്പ് ഉണ്ടാകു. അങ്ങിനെ അവർ അനേകം ആളുകളുടെ മനസ്സിലെ ആഗ്രഹത്തെ സ്വപ്നത്തിൽ പലതവണ ചാലിച്ചെടുത്ത് നിരന്തരം പരിശ്രമത്തോടെ ഒരു വേദിയിൽ യാഥാർഥ്യമാകുന്നു. അതാണ് ഒരു… Read More ›

  • മർത്ത്യന്റെ നുറുങ്ങുകൾ Feb 2017

    തിരിഞ്ഞു നോക്കാതെ നടക്കാം തിരിച്ചറിയാത്ത വിധം അകലാം ഓർമ്മയിൽ ഇടമില്ലാതെ മറക്കാം എന്താ….? -മർത്ത്യൻ- മഷി പരന്നു കിടന്നിടത്ത് പിച്ച വച്ച് നടന്നെത്തിയതോ…… കഴുത്തിൽ കുരുക്കിടാൻ പാകത്തിലുള്ള അക്ഷരങ്ങളുടെ ഇടയിൽ അർത്ഥമില്ലാത്തോരു വാക്കിൽ നിന്നും ഒരക്ഷരം അടർത്തെടുത്തു കഴുത്തിന് പാകപ്പെടുത്തി കഴിയും മുൻപേ റഫറി വിസിലടിച്ചു…. ടൈമൗട്ട് പോലും…… ഇവനെയൊക്കെ ആരാ വാക്കില്ലാ വരിയുടെ അകത്ത്… Read More ›

  • നടനും രാഷ്ട്രീയവും അഭിപ്രായ സ്വാതന്ത്ര്യവും ഞാനും നിങ്ങളും

    മോഹൻലാൽ മോഡിയെയും നോട്ട് മാറ്റത്തിനെയും സപ്പോർട്ട് ചെയ്തു എന്ന് കണ്ട് ചിലരെല്ലാം മൂപ്പരുടെ സിനിമ ബോയ്.കോട്ട് ചെയ്യാൻ ഫേസ്‌ബുക്കിൽപോസ്റ്റിടുന്നു. ഇതിനെയാണ് വിവരദോഷം എന്ന് പറയുന്നത്. നടൻ എന്ന നിലയിൽ പലരിലും മുൻപന്തിയിലാണ്, കഴിവ് കൊണ്ടും നമുക്ക് സമ്മാനിച്ച സിനിമകൾ കൊണ്ടും. മുൻപൊരിക്കൽ ഈ ലാലേട്ടനെ പരിചയപ്പെടാൻ ഇടയുണ്ടായി. ഒരു ജാഡയുമില്ലാതെ ഒരു സുഹൃത്തിനെപ്പോലെ  കുറെ നേരം സംസാരിക്കാൻ കാണിച്ച… Read More ›

  • പടർപ്പ് കവിതയുടെ പോരായ്മകൾ – ഒരു മർത്ത്യാവലോകനം

    കഴിഞ്ഞ കുറച്ചു കാലമായി ആത്മാവിലൊരു ചിതയും, ഭൂമിക്കൊരു ചരമഗീതവും, കാവ്യനർത്തകിയും എവിടെ ജോണും നാറാണത്ത് ഭ്രാന്തനും ഒക്കെ പിന്നിട്ട് സഖാവിലും പടർപ്പിലും ചെന്നെത്തിയിരിക്കുന്നു കവി സങ്കല്പം. emotional, beautiful, eleqouent, heartening എന്നുള്ള വാക്കുകൾക്കു പകരം Controversial എന്ന വാക്കാണ് കവിതകൾക്ക് വയറിളകാൻ (Viral ആകാൻ) നല്ലത് എന്നുണ്ടോ… ഏതായാലും കവിതകളോട് അതീവ പ്രണയം ഉണ്ടെന്നുള്ളത്… Read More ›

  • സേതുവും പാറക്കടവും ലാന കൺവെൻഷനും – ഒരു മർത്ത്യാവലോകനം

    കഴിഞ്ഞ വീക്കെൻഡ് ജീവിതത്തിൽ മറക്കാൻ കഴിയാത്തൊരു അനുഭവം സമ്മാനിച്ചു. രണ്ടു ദിവസം അതെന്നെ പലയിടത്തും കൊണ്ടുചെന്നെത്തിച്ചു. ലാന (LANA) Literary Association of North America യുടെ റീജ്യണൽ കൺവെൻഷൻ. ഒരു കൺവെൻഷനിൽ പങ്കെടുത്തു എന്നതല്ല മറക്കാനാവാത്ത അനുഭവം, അത് എനിക്ക് സഞ്ചരിക്കാൻ ഒരു സ്വപ്നവഞ്ചി തന്നു എന്നതാണ്. ഇതാ എന്റെ (മർത്ത്യന്റെ) അവലോകനം ഒരു മർത്ത്യാവലോകനം. സേതുവും… Read More ›

  • മർത്ത്യലൊകം മലയാളം പോഡ്.കാസ്റ് – 16 (അന്റോണിയോ മച്ചാഡോ)

    ഹാസ് മൈ ഹാർട്ട് ഗോൺ റ്റു സ്ലീപ്പ് —————————- എന്റെ ഹൃദയം ഉറങ്ങാൻ പോയോ? എന്റെ സ്വപ്നങ്ങളുടെ തേനീച്ചക്കൂട്ടങ്ങൾ പ്രവർത്തനം നിർത്തിയോ മനസ്സിന്റെ ജലചലിതചക്രം വറ്റിയിരിക്കുന്നു പാത്രം ശൂന്യമാണ് ഉള്ളിൽ എന്താ നിഴൽ മാത്രമാണോ? അല്ല എന്റെ ഹൃദയം ഉറക്കമല്ല അത് ഉണർന്നിരിക്കുന്നു ഉറക്കമല്ല, സ്വപ്നങ്ങളും കാണുന്നില്ല വിദൂരതയിലുള്ള അടയാളങ്ങൾ നോക്കി കണ്ണുകൾ മലർക്കെ തുറന്നിരിക്കുന്നു… Read More ›