ഹാസ് മൈ ഹാർട്ട് ഗോൺ റ്റു സ്ലീപ്പ്
—————————-
എന്റെ ഹൃദയം ഉറങ്ങാൻ പോയോ?
എന്റെ സ്വപ്നങ്ങളുടെ തേനീച്ചക്കൂട്ടങ്ങൾ പ്രവർത്തനം നിർത്തിയോ
മനസ്സിന്റെ ജലചലിതചക്രം വറ്റിയിരിക്കുന്നു
പാത്രം ശൂന്യമാണ്
ഉള്ളിൽ എന്താ നിഴൽ മാത്രമാണോ?
അല്ല എന്റെ ഹൃദയം ഉറക്കമല്ല
അത് ഉണർന്നിരിക്കുന്നു
ഉറക്കമല്ല, സ്വപ്നങ്ങളും കാണുന്നില്ല
വിദൂരതയിലുള്ള അടയാളങ്ങൾ നോക്കി
കണ്ണുകൾ മലർക്കെ തുറന്നിരിക്കുന്നു
ആ വിശാലമായ നിശബ്ദതയുടെ അരികിൽ
കാതോർത്തിരിക്കുന്നു…..
പാസെജ് വേയ്സ്
————
ആരാണ് സ്വപ്നങ്ങളിലെ തേൻ കാണിക്കാനായി
ആ കരിക്കട്ട പോലുള്ള കല്ലുകളുടെ ഇടയിൽ
ആ സ്വർണ്ണത്തിന്റെ ചൂല് വച്ചിരിക്കുന്നത്
ആ നീല സുകന്ധച്ചെടികൾ
ആരാണ് ആ മാന്തളിര് നിറമുള്ള മലകൾക്കും
കാവിയുടുത്ത സായാഹ്ന സന്ധ്യക്കും ചായമിടുന്നത്
ആ സന്ന്യാസാശ്രമം, ആ തേനീച്ചക്കൂട്ടം
ആ പിളർന്നൊഴുകുന്ന അരുവി
പാറകളുടെ ആഴത്തിൽ അന്തമില്ലാതെ ഉരുളുന്ന വെള്ളം
പുത്തൻ പാടങ്ങളുടെ ഇളം പച്ചപ്പ്
അതെല്ലാം, ആ ബദാം മരങ്ങളുടെ അടിയിലുള്ള
വെള്ള നിറവും ഇളം ചുവപ്പും എല്ലാം…
ഇതാ മർത്ത്യലോകത്തിൽ മച്ചാഡോയുടെ കവിതകൾ
Categories: പോഡ്.കാസ്റ്റ്
Leave a Reply