Author Archives
മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം
രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…
പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു
-
അന്വേഷണം
നിന്റെ രക്തത്തിന് മധുരമാണെന്ന്… കൈനഖങ്ങൾക്കിടയിൽ പറ്റി പിടിച്ചു കിടന്ന ചെളി പുരണ്ട ചുവന്ന മാംസത്തിന് ഉപ്പുരസമാണെന്ന്…. നിന്റെ കഴുത്തിൽ വരിഞ്ഞു മുറുക്കിയ സാരിയുടെ നിറം മഞ്ഞയായിരുന്നെന്ന്… പിടഞ്ഞിരുന്ന കാലുകളിൽ ഒന്നിൽ മാത്രമെ കൊലുസ്സ് കണ്ടുള്ളൂ എന്ന്… വളകൾ മുൻപേ ഊരി മേശയുടെ വലിപ്പിൽ വച്ചിരുന്നെന്ന്….. മേശമേൽ ചിക്കൻ കറിയും ചപ്പാത്തിയും ചോറും പപ്പടവും പൊരിച്ച മീനും… Read More ›
-
ഓർമ്മകളിൽ കുതിരവട്ടം പപ്പു
“വയനാട്….. താമരശ്ശേരി ചോരം….. ലാസ്റ്റ് ട്രിപ്പ്….. പത്തെ നാപ്പതിന്…. ഫുള്ളായിട്ട് ആളെ കുത്തി കേറ്റീക്ക്ണ്ട്…. ചാറല് മയേം ഫുള്ള് സ്പീഡും…..” കോമടി ടൈമിംഗ് ഒരു കലാകാരനെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തും….. കോഴിക്കോട്ട്കാരനായത് കൊണ്ടായിരിക്കണം പപ്പുവിനോട് ഒരു കൂടുതൽ ഇഷ്ടം….. മാത്രമല്ല കോഴിക്കോട് സ്ലാങ്ങ് ലോകമെമ്പാടുമുള്ള മലയാളീസിന്റെ ചിരിയുടെ താക്കോലായി മാറ്റിയതും പപ്പുവാണ്…. മൂടുപടത്തിൽ തുടങ്ങി… Read More ›
-
ഓർമ്മകളിൽ സുകുമാരിയമ്മ – ഇന്ന് ഉഷസ്സിൽ
എന്തായിരുന്നു സുകുമാരിയമ്മ എന്ന് മലയാളികൾ വിളിച്ചിരുന്ന സുകുമാരി എന്ന നടിയുടെ പ്രത്യേകത….. അവരുടെ കഥാപാത്രങ്ങളെ അവർ ഒരമ്മയെപ്പോലെ ദത്തെടുത്ത് വളർത്തിയിരുന്നു എന്നത് തന്നെ…. സിനിമയ്ക്ക് ശേഷവും പ്രേക്ഷകന്റെ മനസ്സിൽ ആ കഥാപാത്രങ്ങൾ വളർന്നിരുന്നു എന്ന് തന്നെ….. അങ്ങിനെ ഒരു കഥാപാത്രമാണ് ബോയിംഗ് ബോയിംഗിലെ ഡിക്ക് അമ്മായി…. ആ സിനിമ ഹിന്ദിയിലെടുത്തപ്പോൾ സുകുമാരിയമ്മക്ക് പകരം ഒരു നടിയെ കിട്ടാത്തത് കാരണമല്ലേ… Read More ›
-
ഷിനോദിന്റെ ഇങ്ക്വിലാബ്
ഇന്ന് ഷിനോദിന്റെ ഇങ്ക്വിലാബ് കണ്ടു…. ഒര് കോയിക്കോട് കാരന്റെ സിനിമ്യായതോണ്ട് പറയ്യല്ല… നന്നായിക്ക്ണ്…. മരിയാതക്ക് മീശേം താടീം മൊളയ്ക്കാത്ത സഖാവ് രതീശനിൽ എന്നെ കണ്ടത് പോലെ തോന്നി…. താടി വളർന്നപ്പോൾ നരച്ചു വളർന്നു എന്നതാണ് ന്റ സ്ഥിതി…. പിന്നെ സഖാവ് മുരളീം ബൂർഷ്വാ മൂസീനും ഒക്കെ പരിചിത കഥാ പാത്രങ്ങൾ തന്നെ…. ഷോർട്ട് ഫിലിംസ് ചെറുതാണെങ്കിലും… Read More ›
-
നെറ്റോപദേഷം
അമ്പെയ്യണൊ അതോ തന്റെ പേരെഴുതിയ ആ അമ്പും കാത്ത് മിണ്ടാതെ തല കുനിച്ചോ നെഞ്ച് വിരിച്ചോ നിൽക്കണൊ…. കലിയുഗ അർജുനന്മാർ കണ്ഫ്യൂഷനിലാണ്….. നേരിട്ട് പരിചയമുള്ളവരും, അല്ലാത്തവരുമായി അയ്യായിരം ലിമിറ്റ് എത്താനായ ഫ്രണ്ട് ലിസ്റ്റ്….. അവരിൽ ആരെയാണ് നിഗ്രഹിക്കുക…. കലിയുഗ കൃഷ്ണന്മാർക്കാണെങ്കിൽ ഓണ്‍ലൈൻ ഗോപികമാരെ ലൈനടിച്ചും അവരുടെ ഫേസ് ബുക്ക് മെസ്സേജ് ലൈക്കിയിട്ടും ഷെയറിയിട്ടും ഉപദേശിക്കാൻ സമയം… Read More ›
-
പെരുച്ചാഴി കാണാൻ പോകുന്ന ഒരു മർത്ത്യന്റെ സന്തോഷം
വർഷങ്ങൾക്കു മുൻപ് വിജയനുമോത്ത് ദാസൻ അമേരിക്കയിൽ വന്നിരുന്നു….. ഇപ്പോൾ ഇതാ ഇരുപത്തി നാലു വർഷങ്ങൾക്കു ശേഷം ജഗന്നാഥൻ വന്നിരിക്കുന്നു ‘യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അടിപൊളിക്ക’യുമായി…. ലാലേട്ടനെ പെരുച്ചാഴി രൂപത്തിൽ നേരിട്ട് കണ്ടപ്പോൾ തുടങ്ങിയതാ ഈ സിനിമ കാണാനുള്ള ഒരു മുട്ടൽ…. അങ്ങനെ അധികം വൈകിക്കാതെ അരുണും, വിജയും സാന്ദ്രയും ഒക്കെ കൂടി ഓണത്തിന് ഒരു സ്പെഷ്യൽ പെരുച്ചാഴി… Read More ›
-
ഓണത്തിന് ഒരു വിരുന്നുകാരൻ
ഇക്കുറി ഓണം ആരെയാണാവോ ഓർമ്മകളിൽ കൂടി നടത്തിച്ചു കൊണ്ട് വരിക….. പൂവിറുക്കാൻ വിളിക്കാത്തതിൽ പരിഭവിച്ച് പൂക്കളത്തിനടുത്ത് മുഖം കൂർപ്പിച്ചിരുന്ന ആ ആറു വയസ്സുകാരനെ ആവാം… കുടിച്ചു ലക്കില്ലാതെ ഓണം പോയ വഴിയും തിരഞ്ഞ് പാതിരായ്ക്ക് വഴിതെറ്റി, മാനാഞ്ചിറ ചുറ്റും വട്ടം കറങ്ങിയ ആ ഇരുപത്തൊന്ന് കാരനെയും ആവാം ഏതായാലും കഴിഞ്ഞ വർഷം ഉടുത്ത് അതേപടി ഊരി… Read More ›
-
ചെരുപ്പുകൾ, കാലുകൾ, യാത്രകൾ
അന്വേഷണം നിർത്തിക്കൊള്ളു നിന്റെ ചെരുപ്പുകൾ രണ്ടും രണ്ടു വഴിക്ക് പോയിക്കഴിഞ്ഞു നഗ്നമായ കാലുകൾ തനിയെ ആകാശം നോക്കി നില്ക്കുന്നു ഒരു മേഘം ചെരുപ്പിന്റെ ആകൃതി എടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട് പക്ഷെ അതിൽ നിനക്കൊരു കാര്യവുമില്ല എങ്കിലും കാലില്ലാത്ത ആ മനുഷ്യനും നിന്നോട് സഹതപിക്കുന്നുണ്ട് നിനക്കു നല്കാൻ ഒന്നുമില്ലാത്തതു കൊണ്ടായിരിക്കണം നീ നിന്റെ കാലുകളോട് സംസാരിക്കു ആ… Read More ›
-
വഴിയിൽ മുറിഞ്ഞു കിടക്കുന്നു
നിന്റെ വഴിയിൽ ഞാൻ മുറിഞ്ഞു കിടക്കാൻ തുടങ്ങിയിട്ടേ ഉള്ളു…. നിന്റെ ശ്രദ്ധയിൽ പെടാൻ സമയമെടുക്കും… ഇപ്പോൾ ഒരു എട്ട് കഷ്ണങ്ങളായി ക്കഴിഞ്ഞു ഇനിയും മുറിയാനിരിക്കുന്നതെയുള്ളു… അതിൽ തലയുടെ ഭാഗത്തായി നിനക്കെഴുതിയ ചില കവിതകൾ ഞാൻ വച്ചിട്ടുണ്ട്….. കാലുകൾ കിടക്കുന്നിടത്ത് നമ്മൾ താജ് മഹൽ കാണാൻ പോയ വണ്ടിയുടെ ടിക്കാറ്റ് കാണും, പോക്കറ്റിൽ നിന്നും വീണതായിരിക്കണം… കൈകൾ… Read More ›
-
പരാജയപ്പെടുന്ന കവിതകൾ
ഒരു കവിത പിരിച്ചുണ്ടാക്കിയ കയറിലാണ് അയാൾ തൂങ്ങി മരിച്ചതെന്ന് ആരോ പറയുന്നത് കേട്ടു… മരിച്ച അയാളുടെ ചങ്കു കീറി വാക്കുകൾ മുഴുവൻ അവർ പുറത്തെടുത്ത് നിരത്തി വച്ചിരുന്നു…. അതിൽ വിലപ്പെട്ട വാക്കുകൾ അധികാരവും, പണവും, കയ്യൂക്കുമുള്ളവർ വീതിച്ചെടുത്തു എന്നും കേട്ടു…. ഒരു സുവനിയർ പോലെ ആ വഴി വന്നവരും ഒന്ന് രണ്ട് അർത്ഥം മുറിഞ്ഞ് കിടന്ന… Read More ›