എന്തായിരുന്നു സുകുമാരിയമ്മ എന്ന് മലയാളികൾ വിളിച്ചിരുന്ന സുകുമാരി എന്ന നടിയുടെ പ്രത്യേകത….. അവരുടെ കഥാപാത്രങ്ങളെ അവർ ഒരമ്മയെപ്പോലെ ദത്തെടുത്ത് വളർത്തിയിരുന്നു എന്നത് തന്നെ…. സിനിമയ്ക്ക് ശേഷവും പ്രേക്ഷകന്റെ മനസ്സിൽ ആ കഥാപാത്രങ്ങൾ വളർന്നിരുന്നു എന്ന് തന്നെ….. അങ്ങിനെ ഒരു കഥാപാത്രമാണ് ബോയിംഗ് ബോയിംഗിലെ ഡിക്ക് അമ്മായി…. ആ സിനിമ ഹിന്ദിയിലെടുത്തപ്പോൾ സുകുമാരിയമ്മക്ക് പകരം ഒരു നടിയെ കിട്ടാത്തത് കാരണമല്ലേ ആ കഥാപാത്രത്തിന് ഒരു സെക്സ് ചേഞ്ച് നടത്തി പരേഷ് റാവലിനെ കൊണ്ടഭിനയിപ്പിച്ചത്….
സുകുമാരിയമ്മ മലയാളികൾക്ക് വെറുമൊരു നടിയായിരുന്നില്ല വന്ദനത്തിലെ മാഗി ആന്റിയും, പൂച്ചക്കൊരു മൂക്കുത്തിയിലെ രേവതി കൊച്ചമ്മയും, തലയണമന്ത്രത്തിലെ സുലോജന തങ്കപ്പനും, ഗജകേസരിയോഗത്തിലെ സൊസൈറ്റി ലേഡിയുമൊക്കെയായിരുന്നു….. മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വർഷങ്ങളോളം അവർ മലയാള സിനിമാ പ്രേമികളുടെ കൂടെ തീയറ്ററുകളിൽ നിറഞ്ഞു നിന്നു….
സിനിമകളിൽ അധികവും ചിരിപ്പിക്കുകയാണ് പതിവെങ്കിലും “മിഴികൾ സാക്ഷിയിൽ” കൂനിയമ്മയും നബീസയുമായി അഭിനയിച്ച് മലയാളികളുടെ മനസാക്ഷിയോടാണ് അവർ സംസാരിച്ചത്…. ആ ചോദ്യങ്ങൾക്ക് മലയാളി ഉത്തരം കണ്ടെത്തിയോ എന്നറിയില്ല……
എങ്കിലും ഇന്നത്തെ ഉഷസ്സ് സുകുമാരിയമ്മ സ്പെഷ്യൽ…. ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/ushasmalayalamsongs
സുകുമാരിയമ്മ അഭിനയിച്ച ചില സിനിമകളിൽ നിന്നുമുള്ള പാട്ടുകൾ. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ ആണെങ്കിൽ ട്യൂണ്‍ ചെയ്യുക റേഡിയോ സിന്ദഗി www.radiozindagi.com വൈകുന്നേരം ആറു മുതൽ ഏഴു വരെ (6PM to 7PM every sunday) 1550 AM…
മർത്ത്യൻ
Categories: സിനിമ
Leave a Reply