പേന തട്ടി വാക്ക് മുറിഞ്ഞു;
അശ്രദ്ധയാണ് കാരണം
രക്തം വാർന്നൊലിച്ച്
വരികളിലേക്ക് ഒഴുകി പടർന്നു
വാക്ക് വാവിട്ട് കരഞ്ഞു
മുറിവേറ്റ വാക്കിനെ ഞാൻ
പറഞ്ഞാശ്വസിപ്പിച്ചു…
ഇനി അശ്രദ്ധയോടെ ആലോചിക്കാതെ
ഒന്നും എഴുതില്ലെന്ന് വാക്കും കൊടുത്തു
വാക്ക് അടങ്ങി… ചിരിച്ചു
വേദന മറന്ന് കിടന്നുറങ്ങി
കവിത മുടങ്ങി
ഞാനും അടങ്ങി….
-മർത്ത്യൻ-
Categories: കവിത
മർത്ത്യന്റെ നുറുങ്ങുകൾ
നീതന്നെയാണ് ഞാൻ
ഞാൻ…..
ജീവതാളം
Leave a comment