ബാല്യം തകർത്തു പെയ്ത്
തോർന്നതിന്റെ കുളിർമ
ഇപ്പോഴും കണ്ണ് നനയ്ക്കും …
ഇടിവെട്ടു പോലെ വന്നു
പോയ യൗവനത്തിന്റെ
പിടിവിടാതെ മുറുക്കെ പിടിച്ച
കഥകൾ ചിലത് കൂട്ടുകാരെ
ഞെട്ടിക്കുകയും ചെയ്യും…
പക്ഷെ മിന്നലു പോലെ
ഇടയ്ക്കിടയ്ക്ക് മനസ്സിൽ വന്ന് ‘ഹലോ’
പറയുന്ന വാർധക്യമാണ് മർത്ത്യാ…
ഒരു മദ്ധ്യവയസ്കന്റെ ജീവിതത്തിൽ
അവൻ കാണാതെ..
ശ്രദ്ധിക്കാതെ പോകുന്ന ദൃശ്യങ്ങൾ
പലതും കാട്ടി തരുന്നത്…
നൈമിഷകമെങ്കിലും ഇരുട്ടിൽ
തപ്പി തടയുമ്പോൾ ഈ വഴികാട്ടൽ
വലിയൊരാശ്വാസം തന്നെ…
-മർത്ത്യൻ-
നഗരമേ ›
Categories: കവിത
Leave a Reply