ജീവിതത്തിൽ പലരുടെയും പലതരം
അമ്പുകൾ മനസ്സിൽ വന്ന് തറച്ചിട്ടുണ്ട്
എണ്ണവും ഇനവും വില്ലിന്റെ
മേൽവിലാസവും…
ഒന്നും അന്വേഷിച്ചിട്ടില്ല….
പക്ഷെ ഒന്നറിയാം
അതിൽ പല അമ്പുകളുടെയും
തുമ്പത്ത് നിന്റെ ചുണ്ടിൽ
നിന്നുള്ള വിഷം പുരണ്ടിരുന്നു
അവയാണ് ഏറ്റവും വേദനിപ്പിച്ച
ഇന്നും ഉണങ്ങാതെ കിടക്കുന്ന
മുറിവുകൾ………
-മർത്ത്യൻ-
‹ മുറിവുകൾ
Categories: കവിത
Leave a Reply