ആൽറ്റ്സ്ഹൈമേഴ്സ്

എനിക്കറിയാം…
നിന്റേതായിട്ടും തിരിച്ചു തരാതെ
ഞാൻ മനസ്സിൽ സൂക്ഷിച്ച
നിന്നെ ഓർമ്മകൾ
തിരികെ ചോദിക്കാൻ നീ വരുമെന്ന്
എന്നെങ്കിലും ഒരിക്കൽ….
അന്ന് തിരിച്ചു തരാൻ കഴിയാതെ
അവൻ ആ ഓർമ്മകളൊക്കെ
മാച്ചു തുടച്ച് ഇല്ലാതാക്കുമോ
എന്നാണ് ഇന്നെന്റെ പേടി…
അവനു മുൻപേ നീ വരുമല്ലോ
അല്ലെ……?
-മർത്ത്യൻ-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.