മൈമൂന

എന്തൊരു തിരക്കായിരുന്നു
ആ മൈമൂന ലയിന്‍ ബസ്സിന്
നിന്നെ കാണാന്‍ ഓടിക്കിതച്ച് എത്തുമ്പോഴേക്കും
അത് വന്ന് നിന്നേം കൊണ്ട് പറപറന്നിട്ടുണ്ടാവും…
പിന്നെ ഒരു പ്രാര്‍ത്ഥനയെ ഉണ്ടാവാറുള്ളൂ…
ആ കിളി ആലിക്കോയ നിന്നെ
കൊത്തി തിന്നാതിരുന്നാല്‍ മതിയായിരുന്നു…
നീയും അവന്റെ മുന്‍പില്‍
കൊത്താന്‍ പാകത്തില്‍
പഴുത്തു തുടിച്ചു നില്‍ക്കരുതെന്നും…
-മര്‍ത്ത്യന്‍-



Categories: കവിത

Tags:

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.