ജീവിതം പരാജയങ്ങളുടെ മാത്രം
ഒരു ജൈത്രയത്രയാണ്
ജയങ്ങളില്‍ നിന്നും അകന്ന്
പരാജയങ്ങളുടെ കൂടെയുള്ള ഒരു യാത്ര
ജയം എന്നൊന്നില്ല… വെറും തോന്നല്‍
പല പരാജയങ്ങളും നമ്മളുടെതല്ലെന്ന്
നമ്മളെ തെറ്റിദ്ധരിപ്പിക്കാനുള്ള
വെറും മുഖം മൂടിയായി അങ്ങിനെയും
ചില സംഭവങ്ങള്‍ നടക്കുന്നു എന്നേയുള്ളു
ജീവിതത്തില്‍ ശാശ്വതമായിട്ട്
ഒന്നേയുള്ളൂ…. പരാജയം…
തന്റെ പരാജയങ്ങളെ സ്നേഹിക്കുന്നവന്
മാത്രമാണ് ഇന്ന് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രന്…
-മര്ത്ത്യന്-
മൈമൂന ›
Categories: കവിത
മർത്ത്യന്റെ നുറുങ്ങുകൾ
നീതന്നെയാണ് ഞാൻ
ഞാൻ…..
ജീവതാളം
Leave a comment