കഴിഞ്ഞ ദിവസം ഹ്യുമനിസ്റ് ഹൌസ്സിൽ “സ്നേഹത്തിന്റെ അസ്തിത്വം ജനിതക പരക്ഷേമകാംക്ഷ (altruism) യുമായി ബന്ധപ്പെട്ടതാണോ എന്ന ചർച്ചയിൽ പങ്കെടുത്തു. അവിടുത്തെ ചർച്ചയെ കുറിച്ചല്ല ഈ പോസ്റ്റ്, പക്ഷെ ചർച്ചയിലേക്ക് പാതി വഴിയിൽ കയറി വന്ന് മറ്റുള്ളവർക്ക് പറയാനുള്ളത് ഒന്നും കേൾക്കാതെ തന്റെ കാര്യങ്ങൾ സമർത്ഥിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഒരു ഭാരതപുത്രനായ തത്വജ്ഞാനിയുമായി എനിക്കുണ്ടായ അനുഭവമാണ്. വളരെ കാര്യങ്ങൾ… Read More ›
നര്‍മ്മം
നടനും രാഷ്ട്രീയവും അഭിപ്രായ സ്വാതന്ത്ര്യവും ഞാനും നിങ്ങളും
മോഹൻലാൽ മോഡിയെയും നോട്ട് മാറ്റത്തിനെയും സപ്പോർട്ട് ചെയ്തു എന്ന് കണ്ട് ചിലരെല്ലാം മൂപ്പരുടെ സിനിമ ബോയ്.കോട്ട് ചെയ്യാൻ ഫേസ്‌ബുക്കിൽപോസ്റ്റിടുന്നു. ഇതിനെയാണ് വിവരദോഷം എന്ന് പറയുന്നത്. നടൻ എന്ന നിലയിൽ പലരിലും മുൻപന്തിയിലാണ്, കഴിവ് കൊണ്ടും നമുക്ക് സമ്മാനിച്ച സിനിമകൾ കൊണ്ടും. മുൻപൊരിക്കൽ ഈ ലാലേട്ടനെ പരിചയപ്പെടാൻ ഇടയുണ്ടായി. ഒരു ജാഡയുമില്ലാതെ ഒരു സുഹൃത്തിനെപ്പോലെ കുറെ നേരം സംസാരിക്കാൻ കാണിച്ച… Read More ›
നെറ്റോപദേഷം
അമ്പെയ്യണൊ അതോ തന്റെ പേരെഴുതിയ ആ അമ്പും കാത്ത് മിണ്ടാതെ തല കുനിച്ചോ നെഞ്ച് വിരിച്ചോ നിൽക്കണൊ…. കലിയുഗ അർജുനന്മാർ കണ്ഫ്യൂഷനിലാണ്….. നേരിട്ട് പരിചയമുള്ളവരും, അല്ലാത്തവരുമായി അയ്യായിരം ലിമിറ്റ് എത്താനായ ഫ്രണ്ട് ലിസ്റ്റ്….. അവരിൽ ആരെയാണ് നിഗ്രഹിക്കുക…. കലിയുഗ കൃഷ്ണന്മാർക്കാണെങ്കിൽ ഓണ്‍ലൈൻ ഗോപികമാരെ ലൈനടിച്ചും അവരുടെ ഫേസ് ബുക്ക് മെസ്സേജ് ലൈക്കിയിട്ടും ഷെയറിയിട്ടും ഉപദേശിക്കാൻ സമയം… Read More ›
മലയാളിയുടെ മ
ഈ “മ” ഒരു ഭയങ്കര സംഭവം തന്നെ…. മലയാളിയുടെ മുന്നേറ്റങ്ങളിൽ മുൻപന്തിയിൽ തന്നെയുണ്ട് എന്നും…. അവന്റെ ജീവിതത്തിന്റെ ഭാഗമായി, നന്മയുടെയും തിന്മയുടെയും, ആശങ്കയുടെയും, ആഹ്ലാദത്തിന്റെയും സങ്കടത്തിന്റെയും എല്ലാം ഭാഗമായി….. മദ്യം, മത്തി, മീൻകറി, മണ്ണെണ്ണ, മധുരം, മനസ്സ്, മനസ്സമാധാനം, മടുപ്പ്, മുടി, മുടികൊഴിച്ചിൽ, മുഖകാന്തി, മനസ്സമ്മതം, മാധവികുട്ടി, മസിലുപിടുത്തം, മരങ്ങൾ, മരണം, മനപ്പൊരുത്തം, മഴ, മലയാലം(മലയാളമല്ല),… Read More ›
നന്ദി താങ്ക്സ് ശുക്രിയ
പറന്നു പറന്നുയർന്ന് ആകാശമുകളിൽ എത്തിയപ്പോൾ അവിടെ കിടന്ന ഒരു തമ്പുരാട്ടി ചിറകു മുറിച്ചു ചോദിച്ചു അഹങ്കാരി ഉയരത്തിൽ പറക്കുന്നോ? വളർന്നു വളർന്നുയർന്ന് ആകാശം മുട്ടെ ചെന്നെത്തിയപ്പോൾ അവിടെ വായ്‌നോക്കി നിന്ന ഒരു തമ്പുരാൻ തല വെട്ടിയിട്ട് ചോദിച്ചു തലയുയർത്തുന്നുവൊ അഹങ്കാരി? പിന്നെ ഒന്നും ആലോചിച്ചില്ല നേരെ ഭൂമിയിൽ പോയി തമ്പുരാനും തമ്പുരാട്ടിക്കും വേണ്ടി അമ്പലങ്ങളും പള്ളികളും… Read More ›
ഓനെ ഈ ഓണത്തിന് വേണം
ചവുട്ടി താഴ്ത്തിയപ്പം ഓൻ പറഞ്ഞതാ കേരളക്കര മുഴുവൻ കേൾക്കെ “മാവേലി തമ്പായീ ഓണത്തിന് കാണാം ന്ന് ” ഓണം കൊറേ ആയി ഞാനിങ്ങനെ വര്ന്ന് ആ കുടുമ പിടിച്ച് രണ്ടെണ്ണം കൊട്ക്കാൻ.. പക്ഷെ പഹയൻ പോയ വഴി കണ്ടിട്ടില്ല ഏത് ഓണം കേറാ മൂലേലാണെങ്കിലും വേണ്ടില്ല…. മലയാളീസ്…. കണ്ടാൽ അറിയിക്കണം പ്രാവാസി മലയാളികളോടും കൂടീട്ടാ… യൂ.എസ്സിലോ,… Read More ›
മൊയന്ത്
ഒനല്ലെങ്കിലും ബെയങ്കര ചങ്ങയ്യാ… പെണ്ണ്ങ്ങളെ കണ്ടാല്‍ പാത്തും പതുങ്ങീം നിക്കും…ഓല് പോകുമ്പം പിന്ന്ന്ന്ണ്ടാങ്ങ് ഒരു വിസിലട്യാ….അയിറ്റള് തിരിഞ്ഞ് നോക്കുംപക്കും ഒറ്റ മണ്ടലാ….മ്പളെങ്ങാനും ആട നിക്ക്ന്ന്ണ്ടങ്കില് പെണ്ണുങ്ങള് മ്പളെ നേര്യായിക്കും ചീറല്…മ്പളോ….ഓന്റ വിസിലടീം കേട്ട് ആയിറ്റളെ തൊള്ളേന്നും കേട്ട്….മോയന്തു.അടിച്ച് ഒരു നിക്കലാ…..ഓനോ….ഒനാരാ മോന്‍…ഒനപ്പറത്ത് കൊയക്കാന്റെ കടെന്ന് പൊറാട്ടേം ചാപ്പ്സും കയിക്ക്ന്ന്ണ്ടാവും…അല്ല മ്പളെ പറഞ്ഞാ മതി വിസിലടിക്കും ചെയിതില്ല…മൊയന്തടിക്കും… Read More ›
സ്പിരിട്ട്
സ്പിരിട്ട് കണ്ടു പകുതിക്ക് ശേഷം ഉറങ്ങിപ്പോയി അഥവാ ഇറങ്ങി പോയി പുറത്തു വന്നപ്പോള്‍ ആരോ പരിഹാസത്തോടെ ചോദിച്ചു “എങ്ങിനെയുണ്ടായിരുന്നു..?” “കലക്കന്‍” ഞാനും പറഞ്ഞു “പടമായാല്‍ ഇങ്ങനെ വേണം മോഹന്‍ലാല്‍ അഭിനയിക്കുകയല്ല ജീവിക്കയാണ്…… ഏതായാലും വൈകീട്ടെന്താ പരിപാടി നീ വാ..നമുക്ക് മഹാറാണീലേക്ക് പോകാം…” മുഴുവന്‍ കണ്ടില്ലെങ്കിലെന്താ മുഴുവന്‍ മനസ്സിലായല്ലോ -മര്‍ത്ത്യന്‍- ഇനി സത്യം..സിനിമ മുഴുവന്‍ കണ്ടു…വളരെ നന്നായിട്ടുണ്ട്…മഹാറാണി… Read More ›
പക്ഷെ ആദ്യം
ആകാശത്തില്‍ അമര്‍ന്നു പോയ നക്ഷത്രക്കുഞ്ഞുങ്ങളെ പറിച്ചെടുത്ത് പന്തം കത്തിച്ച് പ്രകടനം നടത്തണം അല്ലെ കൊള്ളാം മോഹം നിന്റെ…. പക്ഷെ ആദ്യം ഭൂമിയുടെ മാറില്‍ കരഞ്ഞുറങ്ങി ഇല്ലാതായ കുഞ്ഞോമനകളുടെ ചിതകള്‍ കെട്ടടങ്ങട്ടെ… -മര്‍ത്ത്യന്‍-
തമാശകള്‍
പൊട്ടി ചിരിച്ച് ചിന്നി ചിതറിപ്പോയി പിന്നെ വിതുമ്പിക്കൊണ്ട് എല്ലാം പെറുക്കിയെടുത്ത് കൊട്ടയിലാക്കി കൊണ്ട് പോയി ഇങ്ങനെയുമുണ്ടോ തമാശകള്‍.. -മര്‍ത്ത്യന്‍-