Author Archives
മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം
രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…
പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു
-
മഴയില്‍ വന്ന കവിതകള്‍
പലരും സ്നേഹത്തോടെ മനസ്സില്‍ കുറിച്ചിട്ട് ഭൂമിയില്‍ ഇടവും സമയവും കിട്ടാതെ പോയപോള്‍ മേഘങ്ങളില്‍ കുഴിച്ചിടേണ്ടിവന്ന ചില കവിതകളുണ്ടായിരിക്കണം… ഇന്നലെ രാത്രി മഴയത്ത് നീ നനഞ്ഞു കുളിച്ചു കയറിവന്നപ്പോള്‍ നിന്റെ അഴിച്ചിട്ട മുടിയില്‍, ആ നാണം ഒളിപ്പിക്കാന്‍ വിടര്‍ന്ന പുഞ്ചിരിയില്‍, എല്ലാം മറക്കാന്‍ മനസ്സ് പറയാറുള്ള ആ കണ്ണുകളില്‍, മഴത്തുള്ളികള്‍ തുള്ളിച്ചാടി കളിച്ചിരുന്ന നിന്റെ കവിളുകളില്‍ എല്ലാം… Read More ›
-
മഴവില്ല്
മഴവില്ലിന്റെ അറ്റത്ത് വച്ച സ്വര്‍ണ്ണം നിറച്ച കുടമന്വേഷിച്ചു പോയി ഇരുട്ടിയപ്പോള്‍ വീട്ടിലേക്കുള്ള വഴിയറിയാതെ വട്ടം കറങ്ങുന്നവന്‍ മര്‍ത്ത്യന്‍ -മര്‍ത്ത്യന്‍-
-
കാവല്‍ക്കാരന്‍
അയാളുടെ ഒരു കവിതയ്ക്ക് കാവല്‍ നില്‍ക്കണം എന്നയാള്‍ ആവശ്യപ്പെട്ടു… ഒരു സഹായമല്ലേ… ഞാനും സമ്മതിച്ചു “പേടിക്കണ്ട… അധികം വായനക്കാരുണ്ടാവില്ല” എന്നും പറഞ്ഞയാള്‍ നടന്നകന്നു ആദ്യം വായനക്കാര്‍ കുറവായിരുന്നു പിന്നെ വായനക്കാരുടെ തള്ളിക്കയറ്റമായി… അയാളാണെങ്കില്‍ തിരിച്ചും വരുന്നില്ല ക്രമേണ വായനക്കാര്‍ ചോദിച്ചു തുടങ്ങി കവിയെവിടെ…? കവിയെ കൊണ്ട് വരൂ..? ഞാന്‍ അയാള്‍ തന്ന നമ്പറില്‍ ഒന്ന് വിളിച്ചു… Read More ›
-
മുത്തശ്ശി
ചെറുപ്പത്തില്‍ ആര്‍ക്കും വേണ്ടാതെ ഏതോ പൊടിപിടിച്ച പെട്ടിയില്‍ കിടന്നിരുന്ന ഒരു ആല്‍ബമുണ്ടായിരുന്നു… അതില്‍ ഒട്ടിച്ചു വച്ച ചില പഴയ ചിത്രങ്ങളുമുണ്ടായിരുന്നു ഒരു നിറം മങ്ങിയ ഗ്രൂപ്പ് ഫോട്ടോയില്‍ നിറഞ്ഞ ചിരിയോടെ ഗ്രൂപ്പില്‍ പെടാതെ ദൂരെ മാറി കാമറ നോക്കി നില്‍ക്കുന്ന ഒരു മുത്തശ്ശിയുമുണ്ടായിരുന്നു പലരോടും ചോദിച്ചു ആര്‍ക്കും അറിയില്ല അവരാരാണെന്ന് ഗ്രൂപ്പിലുള്ളവരുടെ മുഖം മറന്നെങ്കിലും ഇന്നും… Read More ›
-
ശൂന്യത നിറയ്ക്കാന്‍
പണ്ട് വരച്ച ചിത്രങ്ങളില്‍ പലതില്‍ നിന്നും വര്‍ണ്ണങ്ങള്‍ മുഴുവനായി വേറിട്ടു പോയിരുന്നു വരകള്‍ക്കിടയിലെ ശൂന്യത മാറ്റാന്‍ പലതും കുത്തി നിറച്ചു നോക്കി കവിതകള്‍, ചുംബനങ്ങള്‍, ക്ഷമാപണം ഓര്‍മ്മകള്‍, നിലാവ്, പകലുകള്‍ ചന്ദനക്കുറി, സ്വര്‍ണം, സ്വപ്നങ്ങള്‍ അങ്ങിനെ പലതും.. പോരാഞ്ഞിട്ട് എപ്പോഴോ സ്വന്തം വിരളുകളും അറുത്തിട്ട് നോക്കി…. പക്ഷെ കുത്തിവരയ്ക്കപ്പെട്ട ജീവിതത്തില്‍ എന്ത് കുത്തി നിറച്ചിട്ടെന്താ അത്… Read More ›
-
ന്റെ കുട
ഇന്നലെ നീ എന്നെ നോക്കി കൊഞ്ഞനം കാട്ടി…. മേഖങ്ങളെ നോക്കി കണ്ണീരൊലിപ്പിച്ചു പെയ്യിച്ച മഴയല്ലെ ഞങ്ങളുടെ ക്രിക്കറ്റ് കളി മുടക്കിയത്… നിനക്കങ്ങിനെ തന്നെ വേണം ഇന്ന് നീ കുടയെടുക്കാന്‍ മറന്നപ്പോള്‍ ഞാനും കരുതിയതാണ് പടച്ചോനെ ആ മഴയൊന്നു പെയ്യിക്കണേ ന്ന്… ദാ കണ്ടില്ലേ ന്റെ വിളീം കേട്ടു അവന്‍… നനഞ്ഞ് കുളിച്ച് പുസ്തകൂം പിടിച്ച്…. ഹാ…… Read More ›
-
അര്‍ത്ഥമില്ലാത്തൊരു വാക്ക്
ഒരു വാക്കിന്റെ മുകളിലേക്ക് എത്തിപ്പിടിച്ചു കയറാന്‍ ശ്രമിച്ചു പറ്റാതെ വന്നപ്പോള്‍ അവിടിരുന്ന് ഒരു കവിതയെഴുതാം എന്ന് കരുതി… അപ്പോള്‍ ആ വഴി ഒരു വയസ്സന്‍ വന്നു അയാള്‍ ചോദിച്ചു “എന്താ ഇവിടെ..?” “ആ വാക്കില്‍ കയറാന്‍ നോക്കിയതാ പറ്റിയില്ല” വാക്കിനെ ചൂണ്ടി ഞാന്‍ പറഞ്ഞു അത് കേട്ട് അയാള്‍ ചിരിച്ചു… അയാളുടെ നരച്ച മുടി കാട്ടി… Read More ›
-
ഇരട്ടപ്പേര്
അടിച്ചും ശകാരിച്ചും പഠിപ്പിച്ച മാഷായിരുന്നു…… കളിയാക്കി വിളിച്ച ഇരട്ടപ്പേരാണ് ഇന്നും ഓര്‍മ്മ…. എങ്കിലും അന്ന് പഠിപ്പിച്ചതെല്ലാം വീണ്ടും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ജീവിതത്തില്‍ ഉപയോഗം വരുന്നു… മാഷിന്റെ വാക്കുകള്‍ വീഴാത്ത ഒരു വരിയും ജീവിതത്തില്‍ കുറിച്ചിട്ടില്ലെന്നതാണ് സത്യം…. ഇന്നും ഇരട്ടപ്പേരിലെ ഓര്‍ക്കുന്നുള്ളൂ എന്തായിരുന്നു ആ മാഷിന്റെ പേര്…? -മര്‍ത്ത്യന്‍-
-
ശ്വാസം
വാക്കുകള്‍ വറ്റിയ ഒരു വരിയില്‍ വാരി കൂട്ടി കുത്തി നിറച്ച അര്‍ഥങ്ങള്‍ വായിക്കുന്നവനെ ശ്വാസം മുട്ടിക്കുന്നുണ്ടാവും -മര്‍ത്ത്യന്‍-
-
അന്വേഷണങ്ങള്‍
കാല്‍ച്ചുവട്ടില്‍ ചവുട്ടിയരച്ച കാലത്തിന്റെ പൊട്ടിപ്പോയ ചില നിമിഷങ്ങള്‍…. ഇന്നലെ വീണ്ടുമെടുത്തു നോക്കി… പക്ഷെ അവയിലൊന്നും എന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടില്ല… ഇനിയെങ്കിലും മനസ്സിരുത്തി കൃത്യമായി അടയാളം തീര്‍ത്തു നടക്കണം….. നാളെ വല്ലവരും അന്വേഷിച്ചു വന്നാലൊ…. -മര്‍ത്ത്യന്‍-