Author Archives

Unknown's avatar

മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം

രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…

പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു

  • അശ്രദ്ധ

    പേന തട്ടി വാക്ക് മുറിഞ്ഞു; അശ്രദ്ധയാണ് കാരണം രക്തം വാർന്നൊലിച്ച് വരികളിലേക്ക് ഒഴുകി പടർന്നു വാക്ക് വാവിട്ട് കരഞ്ഞു മുറിവേറ്റ വാക്കിനെ ഞാൻ പറഞ്ഞാശ്വസിപ്പിച്ചു… ഇനി അശ്രദ്ധയോടെ ആലോചിക്കാതെ ഒന്നും എഴുതില്ലെന്ന് വാക്കും കൊടുത്തു വാക്ക് അടങ്ങി… ചിരിച്ചു വേദന മറന്ന് കിടന്നുറങ്ങി കവിത മുടങ്ങി ഞാനും അടങ്ങി…. -മർത്ത്യൻ-

  • നിലവിളികൾ

    പണ്ട് ആരും കേൾക്കാതെ നിലവിളികൾ ഒളിപ്പിച്ചു വയ്ക്കാറുള്ള കുഞ്ഞി കുടുക്കയുണ്ടായിരുന്നു വർഷങ്ങൾക്കു ശേഷം ഇന്നലെ തുറന്നു നോക്കി എത്ര പോട്ടിച്ചിരികളാണ് പുറത്ത് ചാടി രക്ഷപ്പെട്ടത് ശാശ്വതമല്ലാത്ത പഴയ വേദനകളുടെ ഭാരം വന്നു പോകാനിരിക്കുന്ന പുതിയ വേദനകളുടെ ഭയം ഒന്നിലും അർത്ഥമില്ല… വിഡ്ഢി വേഷം പോലും കെട്ടാൻ സമ്മതിക്കാതെ ജീവിതം പറ്റിച്ചു കടന്നു കളയും… -മർത്ത്യൻ-

  • നഗരമേ

    നഗരമേ… നിലാവു വന്ന് വഴി മുടക്കി പറഞ്ഞു രാത്രിയിൽ ഇറങ്ങി നടക്കരുത് ഇത് നിന്റെ നാടല്ല…. പ്രേതങ്ങൾ പോലും പുറത്തിറങ്ങാൻ പേടിച്ച് അലയാതെ ചുമരുകളിൽ ഒളിച്ചിരിക്കാറുണ്ടിവിടെ… കുഞ്ഞിക്കൊലുസുകളിലെ കിലുക്കങ്ങളെ നിശബ്ദമാക്കി വലിച്ചിഴച്ച് മൂത്രപ്പുരകളിൽ പിച്ചിചീന്താറുണ്ട് നരഭോജികളിവിടെ… കുപ്പി തുറന്നു പുറത്തു വരുന്ന കാമലഹരിക്ക് മനുഷ്യത്ത്വം അടിയറ പറയുന്നതും കാത്ത് അധികാരം കൊടിക്കീഴിൽ കാത്തിരിക്കാറുണ്ട്…. രാജ്യത്തിന്റെ തലപ്പത്തിരുന്ന്… Read More ›

  • മദ്ധ്യവയസ്കൻ

    ബാല്യം തകർത്തു പെയ്ത് തോർന്നതിന്റെ കുളിർമ ഇപ്പോഴും കണ്ണ് നനയ്ക്കും … ഇടിവെട്ടു പോലെ വന്നു പോയ യൗവനത്തിന്റെ പിടിവിടാതെ മുറുക്കെ പിടിച്ച കഥകൾ ചിലത് കൂട്ടുകാരെ ഞെട്ടിക്കുകയും ചെയ്യും… പക്ഷെ മിന്നലു പോലെ ഇടയ്ക്കിടയ്ക്ക് മനസ്സിൽ വന്ന് ‘ഹലോ’ പറയുന്ന വാർധക്യമാണ് മർത്ത്യാ… ഒരു മദ്ധ്യവയസ്കന്റെ ജീവിതത്തിൽ അവൻ കാണാതെ.. ശ്രദ്ധിക്കാതെ പോകുന്ന ദൃശ്യങ്ങൾ… Read More ›

  • ശവപ്പറമ്പ്

    ശവംതീനികളുടെ ചരിത്ര പുസ്തകത്തിൽ ജീവിതത്തിനു പ്രസക്തിയുണ്ടാവില്ല…. പക്ഷെ കാതോർത്താൽ ശവപ്പറമ്പുകളിലെ നിശബ്ദതകളിൽ ജീവിതത്തിന്റെ ചിരിച്ചുകളിയും, നെടുവീർപ്പുകളും കൂട്ടക്കരച്ചിലും എല്ലാം കേൾക്കാം…. മരണപ്പെട്ടവരുടെ ഇടയിൽ നിന്നും ജീവിതത്തിനെ കുറിച്ചുള്ള അടക്കം പറച്ചിലുകൾ കേൾക്കാം… കല്ലറകൾ മാറ്റിയാൽ കാണാം തെറ്റുകൾ മറച്ചു വയ്ക്കാതെ അടഞ്ഞു പോയ പരിചയമില്ലാത്ത കണ്ണുകൾ… ജനനങ്ങളുടെ പരാജയവും മരണങ്ങളുടെ വിജയവും തൊട്ടറിയാം…. ജീവിതം ആർഭാടങ്ങളൊന്നുമില്ലാതെ… Read More ›

  • ആൽറ്റ്സ്ഹൈമേഴ്സ്

    എനിക്കറിയാം… നിന്റേതായിട്ടും തിരിച്ചു തരാതെ ഞാൻ മനസ്സിൽ സൂക്ഷിച്ച നിന്നെ ഓർമ്മകൾ തിരികെ ചോദിക്കാൻ നീ വരുമെന്ന് എന്നെങ്കിലും ഒരിക്കൽ…. അന്ന് തിരിച്ചു തരാൻ കഴിയാതെ അവൻ ആ ഓർമ്മകളൊക്കെ മാച്ചു തുടച്ച് ഇല്ലാതാക്കുമോ എന്നാണ് ഇന്നെന്റെ പേടി… അവനു മുൻപേ നീ വരുമല്ലോ അല്ലെ……? -മർത്ത്യൻ-

  • വിഷം

    ജീവിതത്തിൽ പലരുടെയും പലതരം അമ്പുകൾ മനസ്സിൽ വന്ന് തറച്ചിട്ടുണ്ട് എണ്ണവും ഇനവും വില്ലിന്റെ മേൽവിലാസവും… ഒന്നും അന്വേഷിച്ചിട്ടില്ല…. പക്ഷെ ഒന്നറിയാം അതിൽ പല അമ്പുകളുടെയും തുമ്പത്ത് നിന്റെ ചുണ്ടിൽ നിന്നുള്ള വിഷം പുരണ്ടിരുന്നു അവയാണ് ഏറ്റവും വേദനിപ്പിച്ച ഇന്നും ഉണങ്ങാതെ കിടക്കുന്ന മുറിവുകൾ……… -മർത്ത്യൻ-

  • മുറിവുകൾ

    ജീവിതത്തിൽ പലരുടെയും പലതരം അമ്പുകൾ മനസ്സിൽ വന്ന് തറച്ചിട്ടുണ്ട് എണ്ണവും ഇനവും വില്ലിന്റെ മേൽവിലാസവും… ഒന്നും അന്വേഷിച്ചിട്ടില്ല…. പക്ഷെ ഒന്നറിയാം അതിൽ പല അമ്പുകളുടെയും തുമ്പത്ത് നിന്റെ ചുണ്ടിൽ നിന്നുള്ള വിഷം പുരണ്ടിരുന്നു അവയാണ് ഏറ്റവും വേദനിപ്പിച്ച ഇന്നും ഉണങ്ങാതെ കിടക്കുന്ന മുറിവുകൾ……… -മർത്ത്യൻ-

  • വിഷുവിന്റെ ഭാഷ

    വിഷുവിനും ഒരു ഭാഷയുണ്ടോ..? ഉണ്ടാവാം… ഒട്ടും വിഷമില്ലാത്ത ആർക്കും വിഷമമുണ്ടാക്കാത്ത ആരെയും മുഷിപ്പിക്കാത്ത ഒരു ഭാഷ… ഈ വർഷം നമുക്കെല്ലാം ആവാം അങ്ങിനെ ഒരു വിഷുവിന്റെ ഭാഷ… എന്താ..? -മർത്ത്യൻ-

  • വഴികാട്ടികൾ

    എരിഞ്ഞടങ്ങിയ എല്ലാ ചിതകളിലും കണ്ണടയുന്നതിനു മുൻപേ കണ്ട കാഴച്ചയുടെ അംശങ്ങൾ എരിയാതെ കിടപ്പുണ്ടാവും മൌനമായി അതിന്റെ മുൻപിൽ അൽപനേരം നിന്നാൽ മതി….. ജീവിതത്തിൽ മുന്നോട്ട് നടക്കാൻ കഴിയുന്ന പല വഴികളുടെ ആഴവും ദൂരവും അളന്നു തെളിഞ്ഞു കിട്ടും ചാരമായി മാറിയവനെ നീയറിയണമെന്നില്ല…. -മർത്ത്യൻ-