പണ്ട് ആരും കേൾക്കാതെ നിലവിളികൾ
ഒളിപ്പിച്ചു വയ്ക്കാറുള്ള കുഞ്ഞി കുടുക്കയുണ്ടായിരുന്നു
വർഷങ്ങൾക്കു ശേഷം ഇന്നലെ തുറന്നു നോക്കി
എത്ര പോട്ടിച്ചിരികളാണ് പുറത്ത് ചാടി രക്ഷപ്പെട്ടത്
ശാശ്വതമല്ലാത്ത പഴയ വേദനകളുടെ ഭാരം
വന്നു പോകാനിരിക്കുന്ന പുതിയ വേദനകളുടെ ഭയം
ഒന്നിലും അർത്ഥമില്ല…
വിഡ്ഢി വേഷം പോലും കെട്ടാൻ സമ്മതിക്കാതെ
ജീവിതം പറ്റിച്ചു കടന്നു കളയും…
-മർത്ത്യൻ-
‹ നഗരമേ
അശ്രദ്ധ ›
Categories: കവിത
മർത്ത്യന്റെ നുറുങ്ങുകൾ
നീതന്നെയാണ് ഞാൻ
ഞാൻ…..
ജീവതാളം
Leave a comment