ചെറുപ്പത്തില്‍ ആര്‍ക്കും വേണ്ടാതെ
ഏതോ പൊടിപിടിച്ച
പെട്ടിയില്‍ കിടന്നിരുന്ന
ഒരു ആല്‍ബമുണ്ടായിരുന്നു…
അതില്‍ ഒട്ടിച്ചു വച്ച ചില
പഴയ ചിത്രങ്ങളുമുണ്ടായിരുന്നു
ഒരു നിറം മങ്ങിയ
ഗ്രൂപ്പ് ഫോട്ടോയില്‍
നിറഞ്ഞ ചിരിയോടെ
ഗ്രൂപ്പില്‍ പെടാതെ ദൂരെ മാറി
കാമറ നോക്കി നില്ക്കുന്ന
ഒരു മുത്തശ്ശിയുമുണ്ടായിരുന്നു
പലരോടും ചോദിച്ചു
ആര്‍ക്കും അറിയില്ല അവരാരാണെന്ന്
ഗ്രൂപ്പിലുള്ളവരുടെ മുഖം
മറന്നെങ്കിലും ഇന്നും
ഓര്‍മ്മയില്‍ മങ്ങാതെ
കൊണ്ടുനടക്കുന്നതാണ്
ആ പേരറിയാത്ത മുത്തശ്ശിയുടെ മുഖം
-മര്ത്ത്യന്-
Categories: കവിത
മർത്ത്യന്റെ നുറുങ്ങുകൾ
നീതന്നെയാണ് ഞാൻ
ഞാൻ…..
ജീവതാളം
Leave a comment