പണ്ട് വരച്ച ചിത്രങ്ങളില്‍
പലതില്‍ നിന്നും
വര്‍ണ്ണങ്ങള്‍ മുഴുവനായി
വേറിട്ടു പോയിരുന്നു
വരകള്‍ക്കിടയിലെ ശൂന്യത മാറ്റാന്‍
പലതും കുത്തി നിറച്ചു നോക്കി
കവിതകള്‍, ചുംബനങ്ങള്‍, ക്ഷമാപണം
ഓര്‍മ്മകള്‍, നിലാവ്, പകലുകള്‍
ചന്ദനക്കുറി, സ്വര്‍ണം, സ്വപ്നങ്ങള്‍
അങ്ങിനെ പലതും..
പോരാഞ്ഞിട്ട് എപ്പോഴോ
സ്വന്തം വിരളുകളും അറുത്തിട്ട് നോക്കി….
പക്ഷെ കുത്തിവരയ്ക്കപ്പെട്ട ജീവിതത്തില്‍
എന്ത് കുത്തി നിറച്ചിട്ടെന്താ
അത് വരകള്ക്കിടയില്
മറഞ്ഞ് ഇല്ലാതാകും
ഇനി എല്ലാം ആദ്യം തൊട്ടു
ചായമിട്ട് തുടങ്ങണം…
-മര്ത്ത്യന്-
‹ ന്റെ കുട
Categories: കവിത
മർത്ത്യന്റെ നുറുങ്ങുകൾ
നീതന്നെയാണ് ഞാൻ
ഞാൻ…..
ജീവതാളം
Leave a comment