ന്റെ കുട

ഇന്നലെ നീ എന്നെ നോക്കി
കൊഞ്ഞനം കാട്ടി….
മേഖങ്ങളെ നോക്കി
കണ്ണീരൊലിപ്പിച്ചു പെയ്യിച്ച
മഴയല്ലെ ഞങ്ങളുടെ
ക്രിക്കറ്റ് കളി മുടക്കിയത്…
നിനക്കങ്ങിനെ തന്നെ വേണം
ഇന്ന് നീ കുടയെടുക്കാന്‍ മറന്നപ്പോള്‍
ഞാനും കരുതിയതാണ്
പടച്ചോനെ ആ മഴയൊന്നു പെയ്യിക്കണേ ന്ന്…
ദാ കണ്ടില്ലേ ന്റെ വിളീം കേട്ടു അവന്‍…
നനഞ്ഞ് കുളിച്ച് പുസ്തകൂം പിടിച്ച്….
ഹാ… കാണുമ്പം തന്നെ മനസ്സിനൊരു സുഖം
ഇനി മേലാല്‍ കൊഞ്ഞനം കാട്ടരുത്….
വരുന്നോ…?
ന്റെ കുടേല് ഒരാള്‍ക്കും കൂടി സ്ഥലണ്ട്…
ഒന്ന് ഒട്ടി നില്‍ക്കണ്ടിവരും എന്ന് മാത്രം…
-മര്‍ത്ത്യന്‍-



Categories: കവിത

1 reply

  1. മനസ്സിന് സുഖം കിട്ടുന്ന സമ്മനമ്മല്ലെ , വരാം 😉

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.