കഷ്ടം….

കരയുന്ന നിമിഷങ്ങളുടെ കണ്ണീരൊപ്പിയിട്ടെ അടുത്തതിലേക്ക് കടക്കാന്‍ കഴിയു എന്നില്ലല്ലൊ….കഴിഞ്ഞും കൊഴിഞ്ഞും പോയവ കരഞ്ഞാലും അത് കണ്ടുവെന്ന് നടിക്കരുത് എന്നാതാണത്രെ ഇന്നത്തെ ന്യായം…….അതാണത്രെ ഏറ്റവും എളുപ്പം…..ആര്‍ക്കറിയാം…?….പക്ഷെ എളുപ്പമാവണം ശരി എന്നുണ്ടോ….?…..എങ്കിലും ജയങ്ങളും പരാജയങ്ങളും കൊണ്ട് മാത്രം നിറഞ്ഞതാണ്‌ ജീവിതം എന്ന് കരുതുന്ന ഒരു സമൂഹത്തിന്റെ കൂടെ ജയിക്കാതെ, തോല്‍ക്കാതെ, കരയാതെ, അന്യന്റെ കണ്ണീരൊപ്പി ആരോടും പരിഭവമില്ലാതെ എല്ലാവരോടും നന്ദി പറഞ്ഞ് ഒഴുകി മറയുന്നതിലും ഇല്ലേ ഒരു രസം…ഒരു ചെറിയ ശരിയുടെ അംശം….ഉണ്ട് പക്ഷെ അതെളുപ്പമല്ല…….

ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം തന്റെ മുന്‍പില്‍ കാണുന്ന പ്രശ്നമാണെന്ന് മനസ്സിലാക്കുന്നത് വഴിയാണ് ആദ്യം മര്‍ത്ത്യന്‍ സ്വയം ബോധവാനാകുന്നത് പിന്നെ അതെ ബോധം വളര്‍ന്ന് അവന് പലതരത്തിലും അന്ധത സമ്മാനിക്കുന്നു…അങ്ങിനെ തന്റെ മാത്രം പ്രശ്നങ്ങളെ കണ്ടു മുട്ടി പരിഹരിച്ചു കഴിയുമ്പോള്‍ മറ്റു പല രീതിയിലും അന്ധനായി തീരുന്ന മര്‍ത്ത്യന്‍ എങ്ങിനെ കണ്ണീരു കാണും…പോയ നിമിഷങ്ങളുടെ കാര്യം പോട്ടെ….വരും നിമിഷങ്ങളുടെയും കണ്ണീര്‍ അവന്‍ കാണില്ല ഒരിക്കലും…..കഷ്ടം….
മര്‍ത്ത്യന്‍



Categories: നുറുങ്ങുകള്‍

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.