നടന്നകന്നു പോയ പലരും തിരിഞ്ഞു നിന്ന് ചിരിക്കാറുണ്ട്…..പലപ്പോഴും ചോദിക്കാറുണ്ട്….”എന്താ കൂടെ വരുന്നില്ലെ …?”… ഞാനും തിരിച്ച് ചിരിക്കും…..ഇല്ലെന്ന് തലയാട്ടും. പിന്നെ അവര്‍ നടന്നകലുന്നത് നോക്കി വെറുതെ നില്‍ക്കും…. അപ്പോഴൊക്കെ ഒരു മഴ പെയ്യും… കുടയില്ലാതെ നനഞ്ഞു നടന്നകലുന്ന അവരെ നോക്കി ഞാന്‍ ഉറക്കെ വിളിക്കും…ആര്‍ത്തു പെയ്യുന്ന മഴയുടെ ശബ്ദത്തില്‍ ഞാന്‍ വിളിക്കുന്ന അവരുടെ ഓരോരുത്തരുടെയും പേരുകള്‍… Read More ›
പലവക
ജിവിതം
വെട്ടി തിരുത്തിക്കളിക്കാന്‍ ഈ ജിവിതം നിന്റെ ഒരിക്കലും പാസാവാത്ത കണക്കു പരീക്ഷയുടെ ഉത്തര കടലാസല്ല. അത് നിന്റെ കവിതകള്‍ പകര്‍ത്തിയെഴുതാനുള്ള മനസ്സിന്റെ ഒരാവിഷ്ക്കാരമാണ്. നിനക്കിഷ്ടമുള്ള പോലെ എഴുത് ഒരുത്തന്റെ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കണ്ട…. -മര്‍ത്ത്യന്‍-
സംഭാഷണം
എടാ മര്‍ത്ത്യാ.. വെറുതെ കുരച്ചിട്ട് ഒര് കാര്യൂല്ല, ഒര് പട്ടിക്കും മനസ്സിലാവില്ല. ഇല്ല പന്നികള്‍ക്കും മനസ്സിലാവില്ല, പിന്നെ അവറ്റക്ക് തിരിച്ച് കുരക്കാനും പറ്റില്ല അതോണ്ട് പാവങ്ങള് എല്ലാം കേട്ടിരിക്കും. പക്ഷെ മനസ്സിലാവില്ല, അത് തീര്‍ച്ച. ഇല്ല എനിക്കും മനസ്സിലാവില്ല.. അല്ല ഞാന്‍ പട്ടിയല്ല, പന്നീം അല്ല, നിന്നെ പോലെ വേറൊരു മര്‍ത്ത്യന്‍. ഒരേ വര്‍ഗ്ഗാ മ്മള്… Read More ›
നാടകം
തിരശ്ശീലക്കു പിന്നില്‍ കഥാപാത്രങ്ങള്‍ രൂപം കൊള്ളുന്നു തിരശ്ശീലക്കു മുന്‍പില്‍ കാണികള്‍ അക്ഷമരായി – പുതിയ കഥാപാത്രങ്ങളെ സൃഷ്ട്ടിക്കുന്നു അങ്ങിനെ തിരശ്ശീലകള്‍ ഉയരാതെ നാടകങ്ങള്‍ അരങ്ങേറുന്നു -മര്‍ത്ത്യന്‍-
ലോക വനിതാ ദിനം
ഇന്ന് മാര്‍ച്ച് എട്ടിന് ലോക വനിതാ ദിനത്തില്‍ അഞ്ചു തികയുന്ന ഞങ്ങളുടെ മകന്‍ രാഹി ഒരു വനിതകളുടെ മനിതന്‍ (ലേഡീസ് മാന്‍ എന്ന് വായിക്കു) എന്നതിലുപരി… വനിതകളെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരുവനായി തീരട്ടെ എന്നാശംസിക്കുന്നു 🙂