ഫിലിസ്ഥീൻ കവി താഹാ മുഹമ്മദ് അലിയുടെ (Taha Muhammad Ali born 1931 in Saffuriyya, Galilee – October 2, 2011) വെയർ (Where) എന്ന കവിതയുടെ മലയാളം പരിഭാഷ..
വെയർ (Where)
————-
കവിത എവിടെയ്ക്കോ
മറഞ്ഞു പോയിരിക്കുന്നു
വാക്കുകൾ തീർത്തൊരു രാത്രിയുടെ മറവിൽ,
മേഘങ്ങളുടെ കാതോർക്കലിന്റെ പിന്നിൽ,
കാഴ്ചയുടെ ഇരുട്ടും കടന്ന്,
സംഗീതത്തിന്റെ സായാഹ്നത്തിനുമപ്പുറം,
അവിടെ മറഞ്ഞു നിന്നും പ്രകാശിച്ചും അങ്ങിനെ….
ഈ പകൽ വെളിച്ചത്തിൽ എന്റെ പെൻസിൽ പോലും
കണ്ടു പിടിക്കാൻ കഴിയാത്തവസ്ഥയിൽ അതിനെ
എവിടെയാണൊളിപ്പിച്ചിരിക്കുന്നത്
എന്നെനിക്കെങ്ങനെ
മനസ്സിലാക്കാൻ കഴിയും?
താഹാ മുഹമ്മദ് അലി
പരിഭാഷ – മർത്ത്യൻ
Categories: Malayalam translation
Leave a Reply