ജാപ്പനീസ് കവയിത്രിയും പരിഭാഷകയുമായ കസുക്കോ ഷിറായിഷിയുടെ (Kazuko Shiraishi born 1931) ‘ദി മാൻ വിത്ത് ഫയർ ഇൻ ഹിസ് അയിസ്’ The Man With Fire In His Eyes എന്ന കവിതയുടെ പരിഭാഷ.
ദി മാൻ വിത്ത് ഫയർ ഇൻ ഹിസ് അയിസ്
The Man With Fire In His Eyes
അയാളുടെ കണ്ണുകളിൽ അഗ്നിയുണ്ടായിരുന്നു
എന്നെ തുറിച്ച് നോക്കുന്പോൾ എനിക്ക് ചുട്ടു പൊള്ളും
ഒരു തണുത്ത ഹൃദയവും, ഒരു തണുത്ത് കട്ടയായ വയറും
ചൂടു പിടിപ്പിക്കും.
അയാളുടെ കണ്ണുകളിൽ ഒരു ആഫ്രിക്കൻ സൂര്യനുണ്ട്,
സുലു വംശത്തിന്റെ പ്രതാപമുണ്ട്.
അയാൾ വിപ്ലവങ്ങൾക്കിടയിൽ അടുക്കളയിൽ വച്ച് എനിക്കായി
ചുട്ടു തരുന്ന ഇറച്ചിക്ക് നല്ല രുചിയുണ്ട്.
സ്വീകരണമുറിയിൽ അയാളുടെ ഒരു വയസ്സുള്ള ഇരട്ട കുഞ്ഞുങ്ങൾ
‘രാ’യും ‘രീ’യും മാറി മാറി കരയുന്നു.
അവന്റെ അഗ്നി പാറുന്ന കണ്ണുകൾ ഒരു താരാട്ട് പാട്ട് പാടി
കുഞ്ഞുങ്ങളെ സാന്ത്വനിപ്പിക്കുന്നു..
കണ്ണുകളിൽ അഗ്നിയുള്ള ആ മനുഷ്യന്റെ സ്വീകരണമുറിയിൽ
ഊഷ്മളമായ ഭൂമി അതിന്റെ അന്തര്‍ഭാഗത്തേക്ക് ഇളം ചൂട് തട്ടി സന്തോഷിച്ക്കുന്നു
-കസുക്കോ ഷിറായിഷി-
പരിഭാഷ-മർത്ത്യൻ
Categories: Malayalam translation
Leave a Reply