അഡോണിസ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന സിറിയൻ കവി അലി അഹ്മദ് സൈദ് എസ്ബെർ (Ali Ahmad Said Esber born 1 January 1930) എഴുതിയ ഞാൻ നിന്നോട് പറഞ്ഞു (I Said Unto You) എന്ന കവിതയുടെ മലയാളം പരിഭാഷ.
ഐ സെഡ് അൺറ്റു യു (I Said Unto You)
—————
ഞാൻ കടലുകൾ എനിക്ക് കവിത വായിച്ച് തരുന്നത് കേട്ടു
മുത്തുച്ചിപ്പിക്കുള്ളിൽ മണികൾ കിലുങ്ങുന്നതിന്റെ ശബ്ദം
എന്റെ കാതിൽ പതിഞ്ഞു.
ഞാൻ നിന്നോട് പറഞ്ഞു:
സാത്താന്റെ വിവാഹത്തിനും കഥയിലെ വിരുന്നിനും
എല്ലാം ഞാൻ എന്റെ പാട്ടുകൾ പാടി.
ഞാൻ നിന്നോട് പറഞ്ഞു:
മഴയുടെ ചരിത്രത്തിൽ,
വിദൂരതയിലുള്ളൊരു തിളക്കത്തിൽ
ഒരു യക്ഷിയുടെ ഭവനം
ഞാൻ കണ്ടു.
കാരണം ഞാനെന്റെ കണ്ണുകളിൽ യാത്രയാവുന്നു,
വിദൂരതയുടെ ആദ്യത്തെ കാൽവെപ്പിൽ
ഞാൻ നിന്നോട് പറഞ്ഞു
എല്ലാം കണ്ടു…
-അഡോണിസ്-
പരിഭാഷ (മർത്ത്യൻ)
Categories: Malayalam translation
Leave a Reply