റഷ്യൻ കവി ആന്ദ്രേ ആന്ദ്രേയ്വിച്ച് വോസ്നെസെൻസ്കിയുടെ (Andrei Andreyevich Voznesensky May 12, 1933 – June 1, 2010) അബ്യുസസ് ആൻഡ് അവാർഡ്സ് (ABUSES AND AWARDS) എന്ന കവിതയുടെ മലയാളം പരിഭാഷ…
അബ്യുസസ് ആൻഡ് അവാർഡ്സ്
(ABUSES AND AWARDS)
ഒരു കവിക്ക് വൈമുഖ്യം പാടില്ല
അവന് അവാർഡുകളും പ്രശസ്തിയും ആവശ്യമില്ല
ഒരു നക്ഷത്രത്തിന് ഒരിക്കലും അസ്തമയമില്ല
കറുത്തതോ സ്വര്ണത്തിന്റേയോ ഫ്രെയിമിന്റെ ആവശ്യമില്ല
ഒരു കല്ല് കൊണ്ട് ഒരു നക്ഷത്രത്തിനെയും ഇല്ലാതാക്കാൻ കഴിയില്ല,
അല്ലെങ്കിൽ ഒരു അവാർഡിനെ കൊണ്ടോ
മറ്റെന്ത് കൊണ്ടോ.
മുഖസ്തുതികളുടെ അടി കിട്ടിയിട്ടും പതറാതെ,
അവൻ പറയും ‘അത്ര പ്രാധാന്യം തനിക്കില്ലെന്ന്’
ഉത്സാഹവും സംഗീതവുമാണ് മുഖ്യം,
പ്രശസ്തിയും അധിക്ഷേപവും ഒന്നുമല്ല
കവികൾ വില കൊള്ളാതെ പോകുമ്പോൾ അവസാനിക്കുന്ന
അധിക്ഷേപങ്ങളെ ലോക ശക്തികളുടെ കയ്യിലുള്ളു.
ആന്ദ്രേ ആന്ദ്രേയ്വിച്ച് വോസ്നെസെൻസ്കി
പരിഭാഷ – മർത്ത്യൻ
Categories: Malayalam translation
Leave a Reply