ഒരു യുക്തിവാദി Trollനുള്ള ഉത്തരം

ഇന്നലെ ‘നാസ്തികനായ ലോകം’ എന്ന യുക്തിവാദി ഗ്രൂപ്പ്പിന്റെ അഡ്മിനായ മൃദുൽ എന്ന മലയാളി യുക്തിവാദി എന്നെ കുറിച്ച് ചിലതൊക്കെ പോസ്റ്റ് ചെയ്തു… ഒരു പേഴ്സണൽ പോസ്റ്റായി വരാമായിരുന്ന ഇങ്ങിനൊന്ന് പരസ്സ്യമായി ഇട്ടത് കാരണം ഉത്തരവും പരസ്യമാകാം എന്ന് കരുതി…. അദ്ദേഹത്തിന്റെ പോസ്റ്റിൽ കമന്റ് ഇടാൻ ശ്രമിച്ചു പക്ഷെ പോസ്റ്റിന്റെ സൈസ് കാരണം അതനുവദിക്കുന്നില്ല… അതിനാൽ സ്വന്തം ബ്ലോഗിൽ പോസ്റ്റുന്നു…..

മൃദുലിന്റെ പോസ്റ്റ് തുടങ്ങുന്നതിങ്ങനെ

“ബല്ലാത്ത പഹയന്മാര്‍..!
ഒരു യുക്തിവാദിയുടെ പ്രധാന Concern അന്ധവിശ്വാസനിര്‍മാര്‍ജ്ജനമായിരിക്കുമല്ലോ. ദൈവം, പ്രേതം, ജിന്ന്, മലക്ക്, മാടന്‍, മറുത, പറക്കും കുതിര തുടങ്ങി ഹോമിയോ-നാച്ചുറോപ്പതികള്‍ വരെ പൊളിച്ചു കയ്യില്‍ കൊടുക്കലാണത്. ജനങ്ങളുടെ ചിന്താരീതി ശാസ്ത്രത്തിന്റേതാക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുന്നവരാണ് യുക്തിവാദികള്‍.
അതില്‍ ചില ”ബല്ലാത്ത പഹയന്മാരുണ്ട്”. അവരുടെ പ്രധാന Concern പക്ഷെ ഇതൊന്നുമല്ല.”

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ ഇവിടെ ചേർക്കുന്നു… പിന്നെ വന്ന് കമന്റുകൾ ഡിലീറ്റ് ചെയ്യുന്ന പാരന്പര്യമുള്ളത് കൊണ്ട് ഒരു precaution 🙂

ഇനി ഉത്തരം
———
മൃദുലിന്റെ പോസ്റ്റിൽ പറഞ്ഞ പഹയൻ ഞാനാണെന്ന് പറഞ്ഞാൽ പ്രശ്നം തീർന്നല്ലോ…. 🙂
മൃദുൽ പറഞ്ഞത് മുഴുവൻ ശരിയാണ്…. മൃദുലിന്റെ ഭാഗത്ത് നിന്നും.. അതങ്ങിനെയെ പാടുള്ളു….
കൂട്ടത്തിൽ ചിലത് കൂടി ചേർക്കണം….

– ഗ്രൂപ്പിൽ നിന്നും പുറത്തക്കുന്പോൾ മാന്യമായി ഞാൻ ഇട്ട അവസാനത്തെ കമന്റും ഡിലീറ്റ് ചെയ്ത് അഡ്മിനുകൾ മാതൃകയായി എന്നകാര്യം.. അവിടെ ‘Why the last comment was deleted’ എന്ന ചോദ്യം ഗ്രൂപ്പിന്റെ റൂൾബുക്കിൽ യുക്തിപരമാണോ എന്നറിയില്ല 🙂

– പിന്നെ സംഭാവന തരുകയും സംഭാഷണത്തിൽ പങ്കു ചേരുകയും ചെയ്യാത്തവർക്ക് അഭിപ്രായം പറയേണ്ടതില്ല എന്നറിഞ്ഞില്ല ഉണ്ണി.. അറിഞ്ഞെങ്കിൽ പൈസ തന്നിട്ട് കമന്റിടുമായിരുന്നു… അവിടെ കമന്റ് ചെയ്യാറുണ്ട്, യുക്തിപരമായ ചർച്ചകൾക്കായി മൃദുൽ പോസ്റ്റാറുള്ള പാട്ടും ഗസലും അടക്കം… അവയിലുള്ള യുക്തിയെ ഞാൻ ഒരിക്കലും ചോദ്യം ചെയ്തതുമില്ല… 🙂

– പല മെന്പർസിനേയും ബാധിക്കാത്ത പണ്ടെങ്ങാണ്ടോ നടന്ന ഒരു വിഷയത്തിന്റെ മേൽ ട്രോളുകളായി മാത്രം നിലനിൽക്കുന്ന പോസ്റ്റുകൾ കാണുന്പോൾ അഭിപ്രായം പറയുന്നതും തെറ്റാണെന്നറിഞ്ഞില്ല… വ്യക്തി വൈരാഗ്യത്തിനായി ഒരു യുക്തിവാദ ഗ്രൂപ്പിലെ ആയിരത്തിൽ പരം മെന്പർസിനേ ഉപയോഗിക്കുന്നു എന്ന് കുറ്റപ്പെടുന്നില്ല… പക്ഷെ retrospection നല്ലതാണ്…

– പിന്നെ പുറത്താക്കിയത് ഒരു അഡ്‌മിനിന്റെ തീരുമാനമാണ്… ആ അഡ്മിനുമായി ഞാൻ അതിനു ശേഷം സംസാരിക്കുകയും ചെയ്തു… കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തു… പിന്നെ എന്റെ ആംഗലേയ പോസ്റ്റിലെ ചില അപാകത ചൂണ്ടി കാണിച്ച മറ്റൊരു അഡ്മിന്റെ വാക്കുകൾ മാനിച്ച് അതിൽ തിരുത്ത് ചേർക്കുകയും ചെയ്തു… ഇതൊക്കെയാണ് എന്റെ യുക്തി… പിന്നെ ആംഗലേയ പോസ്റ്റ് ഇട്ടതിനു കാരണം.. ഞാൻ ഗ്രൂപ്പ് വിടും എന്ന് പറഞ്ഞപ്പോൾ തന്നെ പുറത്താക്കി ഒരു കമന്റും ഡിലീറ്റ് ചെയ്തപ്പോൾ പിന്നെ പോസ്റ്റിടുകയല്ലാതെ വഴിയില്ലായിരുന്നു….

– എന്നെ ‘നാസ്തികനായ ലോകം’ എന്ന ഗ്രൂപ്പിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ സത്യത്തിൽ മൃദുലിന് പങ്കൊന്നുമില്ല… പക്ഷെ പണ്ട് ഫെമിനിസത്തിന്റെ പേരിൽ ആരൊക്കെയോ ആയുണ്ടായ പ്രശ്നത്തിന്റെ ചീഞ്ഞ അവശിഷ്ടം ഇന്നും കിടക്കുന്നതിന്റെ പ്രശ്നമാണ് ഈ പോസ്റ്റ്… 🙂 കൂടാതെ അദ്ദേഹത്തിന്റെ റീമ പ്രതികരണം വെറും ട്രോളാണ് എന്ന് പറഞ്ഞതിന്റെ വിഷമം…

– ഇവിടെ ‘നാസ്തികനായ ലോകം’ എന്ന ഗ്രൂപ്പാണ് വിഷയം എസ്സെൻസ് ആണെന്നറിഞ്ഞില്ല 🙂 അത് പറഞ്ഞതിൽ നന്ദി… ഇനി എസ്സെൻസ് എന്ന പരിപാടി കാണുന്പോൾ ‘നാസ്തികനായ ലോകം’ ഗ്രൂപ്പിനെ കുറിച്ചോർക്കാമല്ലോ….

– കേരളത്തിലെ യുക്തിവാദ ടീമുകളെ രണ്ടാക്കി മാറ്റിയ ഫെമിനിസ്റ്റ് ചർച്ചകളിൽ ഞാൻ ഭാഗമല്ലായിരുന്നു… എനിക്ക് ആകെയുള്ള അനുഭവം ആ സമയത്ത് ഒരു മുഖ്യ യുക്തിവാദി, ഇന്ന് നാസ്തികനായ ലോകത്തിന്റെ മുഖ്യ ധാരയിൽ സജീവമായ (സജീവനല്ല) :), എന്റൊരു പോസ്റ്റിൽ വന്ന് ഒരു കാരണവുമില്ലാതെ തന്തക്ക് വിളിച്ചതാണ്… 🙂 അപ്പോഴാണ് സത്യത്തിൽ ആ വിഷയം എത്രകണ്ടും ആൾക്കാരെ ഭിന്നിപ്പിച്ചു എന്നറിഞ്ഞത്…

– സത്യത്തിൽ യുക്തിവാദം പ്രസംഗിച്ച് നടക്കുന്നവർ രാഷ്ട്രീയം കളിക്കുന്നതിൽ നിന്നും മാനിപ്പുലേറ്റ് ചെയ്യുന്നതിൽ നിന്നും ഈഗോ വച്ച് പുലർത്തുന്നതിൽ നിന്നും പൊട്ടിത്തെറിക്കുന്നതിൽ നിന്നും ഒന്നും ഉപരിയല്ല… ഇവിടെ യുക്തിവാദമല്ല പ്രശ്നം… പഴയ ചീഞ്ഞു നാറുന്ന ചില കശപിശയെടുത്ത് യുക്തിവാദത്തിന്റെ പേരിൽ ട്രോളുന്നതിലാണ്….

– ഈ ഇട്ടാവട്ടം കൊച്ചു കേരളത്തിൽ വിരലിലെണ്ണാവുന്ന യുക്തിവാദികളുടെ ഇടയിൽ കിടന്ന് അഭിപ്രായ വ്യത്യാസമുള്ളവരുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ കഴിയാതെ വെറുതെ പരസ്യവും രഹസ്യവുമായി പഴയ കാര്യങ്ങളുടെ മേൽ ഇന്നും കഴിയുന്നവർ എന്ത് യുക്തിവാദവും മാറ്റവും സമൂഹത്തിൽ കൊണ്ടു വരും എന്നാണ്…

മൃദുലല്ല കേരളത്തിലെ യുക്തിവാദത്തിന്റെയും എസ്സെൻസിന്റെയും മുഖമെന്നും, നാസ്തികനായ ലോകത്തിന്റെ ഒരു അഡ്മിൻ മാത്രമാണെന്നും ഒക്കെ അറിയാം… എങ്കിലും ഇങ്ങിനെ പോസ്റ്റിയപ്പോൾ പറയാതിരിക്കാൻ വയ്യ… കഷ്ടം… മൃദുലേ…… ഇത്രക്കൊക്കെ ഉള്ളു അല്ലെ.. വെറുതെയല്ല ചർച്ചകളിൽ പുസ്തകത്തിന്റെ ലിങ്കും അയച്ച് പലപ്പോഴും പേടിപ്പിക്കുന്നത്… 🙂 കുറെ ശാസ്ത്ര പുസ്തകവും ഡോക്കിൻസിനെയും പിങ്കറെയും മറ്റു പലരെയും കോട്ട് ചെയ്യുന്നതിലൊന്നും വലിയ കാര്യമൊന്നുമില്ല… നിങ്ങൾക്കൊക്കെ നല്ലത് ആ രാഹുൽ ഈശ്വറുമായി ചർച്ച ചെയ്യുകയാണ്…. 🙂 ഏതായാലും ഗുരുക്കന്മാർക്ക് നാണക്കേടുണ്ടാക്കരുത് ശിഷ്യ…. 🙂

അത് പോട്ടെ…. ഈ യുക്തിവാദ സെര്ടിഫിക്കറ്റിന്റെ കാര്യം… 🙂 സത്യത്തിൽ മൃദുൽ ഒരു ട്രോളിനേക്കാൾ നല്ല യുക്തിവാദിയാണെന്നാണ് എന്ടാഭിപ്രായം… മൃദുലിന്റെ ചെറുപ്രായത്തിൽ ഇത് പോലെ സംസാരിക്കാനും ചിന്തിക്കാനും വായിക്കാനും ഒന്നും ഞാൻ സമയം ചിലവാക്കിയിട്ടില്ല… അതിനാൽ മൃദുലിനെ പോലൊരാൾ എനിക്ക് കാര്യങ്ങളെ പറ്റി വലിയ ധാരണ ഇല്ലെന്ന് പറയുന്പോൾ ഒട്ടും വിഷമം തോന്നുന്നില്ല… അനേകം പുസ്തകങ്ങൾ വായിച്ച് ശാസ്ത്രീയമായി എല്ലാം വ്യക്തമായി മനസ്സിലാക്കിയ ഒരാളല്ല ഞാൻ… എനിക്ക് ഗുരുക്കന്മാരുമില്ല ശിഷ്യന്മാരുമില്ല… ഇന്ന് പറയുന്നത് നാളെ മനസ്സിലാക്കി തിരുത്താൻ ഒരു മടിയുമില്ല… ഇങ്ങനെയൊക്കെയാണ് മൃദുലിനെ പോലെ അധികം അറിവില്ലാത്ത ശരാശരി മനുഷ്യർ.. പക്ഷെ പുസ്തകത്തിന്റെ പേരുകൾ കേട്ടാലോ, സായിപ്പന്മാരുടെ quotes വലിച്ചെറിഞ്ഞാലോ ഞെട്ടാറുമില്ല ട്ടോ… 🙂

മൃദുലിന്റെ പോസ്റ്റിലും മുൻപ് പറഞ്ഞ പോസ്റ്റിലും ഒക്കെ കമന്റിയത് മൃദുലിനെ പോലെയുള്ള കേരളത്തിലെ യുക്തിവാദികൾ ഒരു ശരാശരി ട്രോളിന്റെ ലെവലിലേക്ക് താഴരുത് എന്നത് കൊണ്ടു മാത്രമാണ്… അത് ശരിയായില്ല എന്നിപ്പോൾ തോന്നുന്നു… ആളുകളെ അവരുടെ വഴിക്ക് വിടണം…. ചിലപ്പോൾ ഒരു മച്യുരിറ്റി (പക്വതയുടെ) പ്രശ്നം കാണാം… ഒരു പക്ഷെ ഒരു ട്രോൾ മെന്റാലിറ്റിയുള്ള യുക്തിവാദ പ്രസംഗങ്ങളും പോസ്റ്റുകളും കൂടുതൽ മെന്പർമാരെ ഉണ്ടാക്കിയേക്കാം…. കാരണം മലയാളിയുടെ ഇന്നത്തെ സ്ഥായിയായ ഭാവം ട്രോളാണല്ലോ… ഏറ്റവും വയറലാകുന്ന പോസ്റ്റും…. 🙂 അങ്ങിനെയാവുന്പോൾ ഇത് പോലുള്ള ഗ്രൂപ്പുകളിലേക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്വഭാവം പെട്ടന്ന് കടന്ന് വരും… കാരണം രാഷ്ട്രീയവും മലയാളിയുടെ സ്ഥായിയായ ഭാവമാണ്….. 🙂

ഞാൻ കേരളത്തിൽ ജീവിക്കുന്ന വ്യക്തിയല്ല എങ്കിലും പലപ്പോഴും കേരളത്തിലെ യുക്തിവാദ ഗ്രൂപ്പുകളിൽ ഞാൻ കമന്റാറുണ്ട്… പക്ഷെ മലയാളം എന്റെ ഫസ്റ്റ് ലാംഗ്വേജ് അല്ല… അത് ആകെ മൂന്നു വർഷമേ പഠിച്ചിട്ടുള്ളു…. മൃദുൽ പറഞ്ഞ പോലെ ആംഗലേയ ഭാഷയിലാണ് പലപ്പോഴും പോസ്റ്റുകൾ… അവിടെ മലയാളത്തിലാക്കുമോ എന്ന ചോദ്യം വരാറുണ്ട്… എന്റെ ആംഗലേയ കമന്റുകൾ ആവശ്യമില്ല എന്നും തോന്നിയിട്ടുണ്ട്… പിന്നെ ശാസ്ത്രത്തെക്കാൾ കൂടുതൽ സാമൂഹത്തിലെ ഇക്വാളിറ്റിയെ കുറിച്ച് ചിന്തിക്കാറുണ്ട്… ശാസ്ത്രജ്ഞനല്ല വെറും മർത്ത്യനാണ് ഈ പഹയൻ… അതിനാലാണ് എനിക്ക് പറയാനുള്ളത് ഗ്രൂപ്പിലല്ലാതെ പബ്ലിക്കായി പറയുന്നത്….

ഞാൻ ഒരു യുക്തിവാദ സംഘടനയുടെയും ഭാഗമല്ല… പക്ഷെ യുക്തിവാദിയും ഫെമിനിസ്റ്റുമാണ്… പക്ഷെ അതിലുപരി ഒരു സാധാരണ മനുഷ്യൻ.. എന്റെ ലോകം അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകമാണ്…. എനിക്കും സത്യത്തിൽ മൃദുലിനെ പോലെ സെര്ടിഫിക്കറ്റിന്റെ ആവശ്യമില്ല… ആർക്കും ആവശ്യമില്ല 🙂 അത് വേണ്ട എന്ന് പറയുന്പോൾ മാത്രമാണ് അതില്ല എന്ന് അറിയിക്കുന്നത് 🙂 ഇത് വായിക്കുന്നവർക്ക് എന്നെ കൂടുതൽ അറിയണമെങ്കിൽ… ഇവിടെയൊക്കെ നോക്കാം… അല്ല ‘നാസ്തികനായ ലോകത്തിലാണെങ്കിലും’ മർത്ത്യന്റെ ലോകത്ത് മൃദുലല്ലല്ലോ കാര്യങ്ങളുടെ ഒരു ഫൈനൽ വേർഡിക്ട് 🙂
https://vinodnarayan.com/
https://marthyan.com/
https://www.youtube.com/channel/UCNqJVeh6G6V0RrHQ5xFPoOQ

പിന്നെ കേരളത്തിലെ യുക്തിവാദി ഗ്രൂപ്പിസ്റ്റുകളുടെ വൃത്തികെട്ട വസ്ത്രങ്ങൾ കഴുകി സമൂഹത്തിനെ ഉദ്ധരിക്കേണ്ട ആവശ്യമെനിക്കില്ല എന്നത് കൊണ്ട് തന്നെ ഇനി ഈ വിഷയങ്ങളിൽ ചർച്ച ചെയ്യാനും താത്പര്യമില്ല…. നാസ്തികനായ ലോകം എന്ന യുക്തിവാദ ഗ്രൂപ്പിൽ നിന്നും പുറത്തക്കപ്പെട്ടതിൽ ഇപ്പോൾ സന്തോഷിക്കുന്നു…
നന്ദി…

ഒരു യുക്തിവാദ സംഘടനയിൽ നിന്നും പുറത്തക്കപ്പെട്ട ഒരു യുക്തിവാദി 🙂

Note: നാസ്തികനായ ലോകം എന്ന് മനപ്പൂർവ്വം പറഞ്ഞതാണ്…. ശരിയായ പേര് പറഞ്ഞാൽ അതൊരു പുസ്തകമാണോ അതോ സംഘടനയാണോ ഗ്രൂപ്പാണോ എന്നൊക്കെ സംശയം വരാം… പുസ്‌തമാണെങ്കിൽ ഒരു പ്രൊമോഷൻ പേജല്ലാതെ അതിനായി അതിന്റെ പേരിൽ ഒരു പബ്ലിക്ക് ഗ്രൂപ്പെന്തിന് എന്നൊക്കെ ചിന്തിക്കാം… നമ്മൾ യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ ചിന്തിക്കരുതല്ലോ…. 🙂

 



Categories: പലവക

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.