ഓൺ ഫ്രീഡം ഓഫ് മൈൻഡ് – എഡ്വാർഡ്‌ കോച്ബെക്ക്

Edvard Kocbekസ്ലോവേനിയൻ കവിയായ എഡ്വാർഡ്‌ കോച്ബെക്ക് ഏറ്റവും പേരെടുത്ത സ്ലോവീനിയൻ എഴുത്തുകാരിൽ പെടും. അദ്ധേഹത്തിന്റെ ഓൺ ഫ്രീഡം ഓഫ് മൈൻഡ് (On Freedom Of Mind) എന്ന കവിതയുടെ വിവർത്തനത്തോടു കൂടി ഈ വർഷത്തെ national poetry month സമാപിക്കുന്നു

ഓൺ ഫ്രീഡം ഓഫ് മൈൻഡ് – എഡ്വാർഡ്‌ കോച്ബെക്ക്
——————————————-
എനിക്ക് ശ്രേഷ്ടമായ പഴം ചൊല്ലുകളൊന്നും വേണ്ട
ഒരു വാക്കേ എനിക്കായി ബാക്കിയുള്ളൂ
ഞാൻ കിടക്കയിലേക്ക് വീഴുന്പോൾ പറയം, ‘നോ’
ഞാൻ സ്വപ്നം കാണുന്പോൾ പെട്ടെന്ന് കരയും, ‘നോ’
ഞാൻ ഉണർന്നെഴുന്നെൽക്കുന്പോൾ വീണ്ടും പറയും, ‘നോ’
ഇതാണ് എന്റെ എതിര്‍പ്പിന്റെ രീതി
അതെന്നെ ആരോഗ്യവാനും തന്‍റേടമുളളവനുമാക്കുന്നു

ഞാൻ വളരെ ക്ഷീണിച്ചിരിക്കുന്പോഴും
എനിക്ക് പറയാൻ കഴിയും; ‘നോ’
എല്ലാവരും ‘യെസ്’ എന്ന് പറയുന്പോൾ
ഞാൻ ‘നോ’ എന്ന വാക്ക് ഒരു പൊട്ടിച്ചിരിയായി പറയും
ഈ വാളുകൊണ്ട് ഞാൻ സന്ദര്‍ഭങ്ങൾ കൈകാര്യം ചെയ്യും
അതെന്റെയൊരു ഇഉറപ്പിക്കലിന്റെ രീതിയാണ്
അതെന്നെ തലയ്ക് വെളിവുള്ളവനും ക്രൂരനുമാക്കുന്നു

ഞാൻ വേരുകളുടെയും തളിരുകളുടെയും
ദയയില്ലാത്ത കൊടുങ്കാറ്റിനും ഇളംകാറ്റിനും എല്ല്ലാം സ്വന്തക്കാരനാണ്
കന്പ്യൂട്ടർ പ്രിന്റ്‌ഔട്ടുകൾ എന്റെ ‘നോ’ എന്ന
കൊച്ചു വാക്കിന്റെ മുൻപിൽ പിച്ചിചീന്തപ്പെടുന്നു
കണക്കുകൂട്ടലുകൾ എല്ലായിപ്പോഴും വീണ്ടും തുടങ്ങേണ്ടി വരുന്നു
എന്നിട്ട് അവർ പറയുന്നു ഞാൻ കുറ്റവാളിയാണെന്ന്
പക്ഷെ എന്റെ പ്രവർത്തികൾ പായുന്നു ഞാൻ നിരപരാധിയാണെന്ന്

മനുഷ്യ മനസ്സിന്റെ സ്വാതന്ത്ര്യത്തിന് ഒരു നിയമമുണ്ടെങ്കിൽ അത്
പുരാതനമായ അവകാശങ്ങളുടെ ഒരു മൗനമായ പ്രതിരോധമാണ്
നിരോധനമാണ് ഒരു വിദൂഷകനോടുള്ള ആജ്ഞ
എനിക്കൊരു ഭ്രാന്തനോ രാക്ഷസനോ ആകണ്ട
യന്ത്രങ്ങളുടെ മുഴക്കത്തിന്റെയിടയിൽ എന്റെ തൊണ്ടയടയും
മലകളിൽ നിന്ന് മലകളിലേക്ക് ‘നോ’ എന്ന വാക്കിന്റെ ഒൻപത് മാറ്റൊലികൾ
‘യെസ്’ എന്നായിട്ടാണ് എന്റെ അയൽവാസി കേൾക്കുന്നത്
(വിവർത്തനം-മർത്ത്യൻ)
Edvard Kocbek
(27 September 1904 – 3 November 1981)



Categories: Malayalam translation

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: