റഷ്യൻ കവി ഓസിപ്പ് മാൻഡെൽസ്റ്റാമാണ് ഇന്നത്തെ കവി. റഷ്യൻ വിപ്ലവത്തിനു ശേഷം സ്റ്റാലിന്റെ ഭരണകാലത്ത് സൈബീരിയയിലേക്ക് എഴുത്തുകാരിയായ ഭാര്യ നദെഷ്ദായുമായി നാടു കടത്തപ്പെട്ടു. ഓസിപ്പ് അവിടെ ഒരു കാന്പിൽ വച്ച് മരണമടഞ്ഞു. അദ്ധേഹത്തിന്റെ ‘എ ഫ്ലേം ഇൻ മൈ ബ്ലഡ്’ എന്ന കവിത വിവർത്തനം ചെയ്യാനുള്ള ശ്രമം
എ ഫ്ലേം ഇൻ മൈ ബ്ലഡ് – ഓസിപ്പ് മാൻഡെൽസ്റ്റാം
——————————————-
എന്റെ രക്തത്തിൽ എന്റെ ഉണങ്ങിയ ജീവിതത്തെ
കത്തിച്ച് എല്ലാക്കുന്ന ഒരു ജ്വാലയുണ്ട്
ഞാനിപ്പോൾ കല്ലു കൊണ്ട് പാടാറില്ല
ഇപ്പോൾ മരക്കഷണം കൊണ്ടാണ് പാടുന്നത്
അതിന് ഭാരം കുറവാണ്, പക്ഷെ മൃദുവല്ല
ഒരൊറ്റ ഉരുണ്ട മരക്കഷണം കൊണ്ടുണ്ടാക്കിയതാണ്
ഒരു ഓക്ക് മരത്തിന്റെ ആഴത്തിലുള്ള ഹൃദയവും
പിന്നെ ഒരു അരയന്റെ പങ്കായവും
കുറ്റികൾ ആഴത്തിൽ നാട്ടണം,
ഒരു മരത്തിന്റെ പറുദീസക്ക് ചുറ്റും
ചുറ്റിക വച്ച് അടിച്ചുറപ്പിക്കണം
അവിടെ എല്ലാത്തിനും ഭാരക്കുറവാണ്
(വിവർത്തനം – മർത്ത്യൻ)
Categories: Malayalam translation
Leave a Reply