യിദ്ദിഷ് മോർഡേണിസ്റ് കവിയായ മോയ്ഷെ ലേയ്ബ് ഹാൽപെർൺ ഉക്രേയിനിലെ ഗാലിസിയയിൽ ജനിച്ച് സേനയിലെ നിർബന്ധ സേവനത്തിൽ നിന്നും രക്ഷപ്പെടാനായി 1908ൽ ന്യൂയോർക്കിലേക്ക് താമസം മാറ്റി. 1932ൽ ന്യൂയോർക്കിൽ വച്ച് മരിച്ചു. അദ്ധേഹത്തിന്റെ മാൻ-ദാറ്റ് എയിപ്പ് എന്ന കവിടഹ്യുടെ വിവർത്തന ശ്രമം.
മാൻ, ദാറ്റ് എയിപ്പ് – മോയ്ഷെ-ലേയ്ബ് ഹാൽപെർൺ
—————————————-
മനുഷ്യൻ – ആ വാലില്ലാക്കുരങ്ങ് ജിവിതത്തിൽ ആദ്യമായി
രാത്രിയിൽ ഒരു ആനയെ കാണുന്നു.
ആ കൂരിരുട്ടിൽ ആന പാന്റിട്ട പോലെ അവന് തോന്നുന്നു
അവൻ കുറച്ചു നേരം അതിനെ കുറിച്ചാലോചിച്ചിരിക്കുന്നു
എന്നിട്ട് കുറച്ച് അത്തിമരത്തിന്റെ ഇലകൾ ഉപയോഗിച്ച്
ഒരു പാന്റും ഒരു കുപ്പായവും ഒരു അടിവസ്ത്രവും ഉണ്ടാക്കുന്നു.
പിന്നെ ഒരു ഷർട്ടും ഷൂസും
ഒരു തൊപ്പിയും അതിന്റെ താഴെയിടാൻ ഒരു മൊട്ടത്തൊപ്പിയും
മനുഷ്യൻ, ആ വാലില്ലാക്കുരങ്ങ്…..
ഇതൊന്നും വലിയ കാര്യമല്ല; അവൻ ആദ്യമായി
ഉയരത്തിൽ ഉദിച്ചു വന്ന ചന്ദ്രനെ കാണുന്പോൾ,
മുഖത്തേക്ക് വീഴുന്ന തലമുടി നാരുകൾ നീക്കാൻ അവൻ
അവന്റെ പ്രണയിനിയെ പുണരുന്നു.
പിന്നെ അവളുടെ മുഖം പ്രകാശിക്കാൻ ഒരു ക്രീം തേയ്കുന്നു
എന്നിട്ട് അതിൽ അവനു കിട്ടാവുന്ന എല്ലാ സ്വർണ്ണവും ഒട്ടിച്ചു വയ്കുന്നു
പക്ഷെ മുഖത്ത് നിന്നും ഒരു രശ്മി പോലും പുറത്ത് വരുന്നില്ല
അവൻ മോങ്ങുകയും അലറുകയും നിലവിളിക്കുകയും ചെയ്യുന്നു
മനുഷ്യൻ, ആ വാലില്ലാക്കുരങ്ങ്…
പര്‍വ്വതശൃംഗവും സ്വർഗ്ഗവും തമ്മിൽ കൂട്ടിമുട്ടുന്നിടം
അവൻ അതിനെ പിൻ തുടരുമെന്ന് ശപഥം ചെയ്യാനായി
വലതു കൈ ഉയർത്തുന്നു.
അന്ന് മുതൽ, ഈ ഒരു ചെറിയ കാലയിളവിൽ
അവൻ കിഴക്കു നിന്ന് പടിഞ്ഞാറോട്ട്
ഒരു സൂര്യനെ പോലെ ഓടുകയാണ്.
സൂര്യനുദിക്കുന്നു, സൂര്യനസ്തമിക്കുന്നു:
അവൻ അതിൽ കയറുന്നു, താഴെക്കു വീഴുന്നു
ഇതൊരിക്കലും തീരുന്നില്ല;
മനുഷ്യൻ, ആ വാലില്ലാക്കുരങ്ങ്…
(വിവർത്തനം – മർത്ത്യൻ)
Moyshe-Leyb Halpern
(January 2, 1886 – August 31, 1932)
Categories: Malayalam translation
Leave a Reply