1916ൽ ഫ്രഞ്ച് പൗരത്ത്വം സ്വീകരിച്ച സ്വീഡനിൽ ജനിച്ച കവി ബ്ലെസ് സെന്ദ്രാസിന്റെ ‘വൈറ്റ് സൂട്ട്’ എന്ന കവിതയാണ് ഇന്ന് വിവർത്തനത്തിനു തിരഞ്ഞെടുത്തത്. യൂറോപ്പിയൻ മോർഡേണിസ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ബ്ലെസ്. കവിതയിലെ ചില വാക്കുകൾക്ക് ഒരു ഫുട്ട് നോട്ടും കൊടുത്തിട്ടുണ്ട്.
വൈറ്റ് സൂട്ട് – ബ്ലെസ് സെന്ദ്രാസ്
————————
ഞാൻ ഡാക്കാറിൽ നിന്നും വാങ്ങിയ വെള്ള സൂട്ടുമായി കപ്പലിന്റെ തട്ടിലൂടെ നടന്നു.
എന്റെ കാലിലുള്ള ചൂടിയുടെ സാൻഡലുകൾ വില്ലാ-ഗാർസിയയിൽ നിന്നും വാങ്ങിയതാണ്;
എന്റെ കൈയ്യിൽ ബിയാറിറ്റ്സിൽ നിന്നും വാങ്ങിയ ബാസ്ക് ബെറെറ്റ്;
പോക്കറ്റുകൾ നിറച്ചും കേപ്പറൽ ഓർഡിനേർ.
ഇടയ്കിടയ്ക് ഞാൻ റഷ്യയിൽ നിന്നും വാങ്ങിയ മരത്തിന്റെ കൊച്ചു പെട്ടിയെടുത്ത് മണത്ത് നോക്കും…
എന്റെ പോക്കറ്റിൽ കിടന്നിരുന്ന ചില്ലറയും സ്വർണ്ണത്തിന്റെ ഒരു പൌണ്ട് സ്റെർലിങ്ങും കിലുക്കി നോക്കും.
എന്റടുത്ത് ഒരു വലിയ കാലാബ്രിയൻ ഹാൻക്കർച്ചീഫുണ്ട്, പിന്നെ ലണ്ടനിലോഴിച്ച് ലോകത്ത്
മറ്റൊരിടത്തും കിട്ടാത്ത മെഴുകിന്റെ തീപ്പെട്ടിയുണ്ട്.
ഞാനൊരു കപ്പലിന്റെ തട്ടിനെക്കാൾ കഴുകി തേച്ചു മിനുക്കി വൃത്തിയക്കപ്പെട്ടിരിക്കുന്നു.
ഒരു രാജാവിനെക്കാൾ സന്തുഷ്ടൻ;
ഒരു കോടീശ്വരനേക്കാൾ ധനികൻ;
ഒരു മനുഷ്യനെപ്പോലെ സ്വതന്ത്രൻ.
(വിവർത്തനം-മർത്ത്യൻ)
Blaise Cendrars
(September 1, 1887 – January 21, 1961)
Notes
ഡാക്കാർ (Dakar) – സെനെഗളിന്റെ തലസ്ഥാനം
വില്ലാ ഗാർസിയ (Villa Garcia) – സാകതെകാസ് നഗരത്തിലെ 58 മുൻസിപ്പലിറ്റികളിൽ ഒന്ന്
ബിയാറിറ്റ്സ് (Biarritz) – ബേ ഓഫ് ബിസ്കേയിലെ ഒരു നഗരം
ബാസ്ക് ബെറെറ്റ് (Basque beret) ബാസ്കിൽ ഉയർന്ന പോലീസുദ്യോഗസ്ഥർ ഉപയോഗിക്കുന്ന ഒരു തരം തൊപ്പി
കേപ്പറൽ ഓർഡിനേർ (Caporal Ordinaires) – ഒരു തരം ഫ്രഞ്ച് സിഗരറ്റ്
കാലാബ്രിയൻ (Calabria) – ഇറ്റലിയിലുള്ള ഒരിടം
Categories: Malayalam translation
Leave a Reply