നെറ്റോപദേഷം

arjunanഅമ്പെയ്യണൊ അതോ തന്റെ പേരെഴുതിയ ആ അമ്പും കാത്ത് മിണ്ടാതെ തല കുനിച്ചോ നെഞ്ച് വിരിച്ചോ നിൽക്കണൊ…. കലിയുഗ അർജുനന്മാർ കണ്ഫ്യൂഷനിലാണ്….. നേരിട്ട് പരിചയമുള്ളവരും, അല്ലാത്തവരുമായി അയ്യായിരം ലിമിറ്റ് എത്താനായ ഫ്രണ്ട് ലിസ്റ്റ്….. അവരിൽ ആരെയാണ് നിഗ്രഹിക്കുക….

കലിയുഗ കൃഷ്ണന്മാർക്കാണെങ്കിൽ ഓണ്‍ലൈൻ ഗോപികമാരെ ലൈനടിച്ചും അവരുടെ ഫേസ് ബുക്ക് മെസ്സേജ് ലൈക്കിയിട്ടും ഷെയറിയിട്ടും ഉപദേശിക്കാൻ സമയം കിട്ടുന്നില്ല…. വേണമെങ്കിൽ അർജുനന്മാർക്ക് ഫേസ് ബുക്ക് വഴി കൃഷ്ണന് ഒരു മെസ്സേജ് ഇടാം…; ഇവിടെ കൃഷ്ണന്മാർ മുഖത്ത് നോക്കാതെ ഉപദേശം തരും.. അത് കൃത്ത്യമായി ലൈക്കും ഷെയറും ചെയ്തോളണം….

പിന്നെ ഒരു കാര്യം ഫ്രണ്ട് ലിസ്റ്റ് ഇൻ കണ്ട്രോൾ ആയാൽ പിന്നെ കൃഷ്ണനാവാൻ മാത്രം ശ്രമിക്കരുത്…. അഞ്ചു പേർക്കൊക്കെ കൂടി ഒന്ന് മതി…… വെറുതെ കണ്ട പാഞ്ചാലിമാർക്കൊക്കെ ഫ്രെണ്ട് റിക്വെസ്റ്റ് അയച്ച് ബുദ്ധിമുട്ടണ്ട…… ഇത്രേം വലിയ കൊണാണ്ടറാണെങ്കിൽ പ്രൊഫൈലു മാറ്റി പേജാക്കി കൊലയ്ക്കാൻ നോക്ക്….
-മർത്ത്യൻ-



Categories: നര്‍മ്മം

Tags:

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.