പറന്നു പറന്നുയർന്ന്
ആകാശമുകളിൽ എത്തിയപ്പോൾ
അവിടെ കിടന്ന ഒരു തമ്പുരാട്ടി
ചിറകു മുറിച്ചു ചോദിച്ചു
അഹങ്കാരി ഉയരത്തിൽ പറക്കുന്നോ?
വളർന്നു വളർന്നുയർന്ന്
ആകാശം മുട്ടെ ചെന്നെത്തിയപ്പോൾ
അവിടെ വായ്‌നോക്കി നിന്ന ഒരു തമ്പുരാൻ
തല വെട്ടിയിട്ട് ചോദിച്ചു
തലയുയർത്തുന്നുവൊ അഹങ്കാരി?
പിന്നെ ഒന്നും ആലോചിച്ചില്ല
നേരെ ഭൂമിയിൽ പോയി
തമ്പുരാനും തമ്പുരാട്ടിക്കും
വേണ്ടി അമ്പലങ്ങളും പള്ളികളും
പണിതു…. പരസ്യവും നൽകി…
മാർക്കെറ്റിങ്ങ് ബിരുതം ഗുണം ചെയ്തു
ഇപ്പോൾ അവിടെ ജനം കുത്തിക്കയറി
നടത്തുന്ന വഴിപാടുകൾ കൊണ്ട്
ബുദ്ധിമുട്ടില്ലാതെ കഴിയുന്നു
തലയും ചിറകും പോയാലെന്താ
തലയുയർത്തിയില്ലെങ്കിലും
പറന്നില്ലെങ്കിലുമെന്താ
വയറു നിറയുന്നുണ്ടല്ലൊ…
തമ്പുരാനെ തമ്പുരാട്ടി നന്ദി,
താങ്ക്സ്, ശുക്രിയ…
-മർത്ത്യൻ-
Leave a comment