ഓനെ ഈ ഓണത്തിന് വേണം

ചവുട്ടി താഴ്ത്തിയപ്പം ഓൻ പറഞ്ഞതാ
കേരളക്കര മുഴുവൻ കേൾക്കെ
“മാവേലി തമ്പായീ
ഓണത്തിന് കാണാം ന്ന് ”
ഓണം കൊറേ ആയി
ഞാനിങ്ങനെ വര്ന്ന്
ആ കുടുമ പിടിച്ച് രണ്ടെണ്ണം
കൊട്ക്കാൻ.. പക്ഷെ
പഹയൻ പോയ വഴി കണ്ടിട്ടില്ല
ഏത് ഓണം കേറാ മൂലേലാണെങ്കിലും
വേണ്ടില്ല…. മലയാളീസ്….
കണ്ടാൽ അറിയിക്കണം
പ്രാവാസി മലയാളികളോടും
കൂടീട്ടാ… യൂ.എസ്സിലോ,
യൂ.കേയിലൊ യൂ.ഏയിയിലോ..
ഏത് യൂനിവേർസിലായാലും
ഓനെ ഇനിക്ക് വേണം….
-മാവേലി-



Categories: കവിത, നര്‍മ്മം

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.