ദൂരെക്കെറിഞ്ഞ കല്ല് മുങ്ങി പോകുന്നതിനേക്കാള്‍ കുഞ്ഞിനു കാണാന്‍ കൌതുകം ദൂരേക്കെറിഞ്ഞു തിരമാലകള്‍ തിരച്ചു കരയ്ക്കടിപ്പിക്കുന്ന മരക്കഷ്ണമാണ്….മുതിര്‍ന്നവരോ കുഞ്ഞിനെ കാണാതെ കല്ലിനെയും കടലിനെയും തിരയും തന്നെയും കുഞ്ഞിനേയും എല്ലാം കുറ്റം പറഞ്ഞ് കടലിലേക്ക് കല്ലുകള്‍ എറിഞ്ഞു കൊണ്ടേയിരിക്കും….കൂട്ടത്തില്‍ മരക്കഷ്ണത്തിന്റെ ജാതകത്തിലുള്ള തെറ്റുകള്‍ ചൂണ്ടിക്കാട്ടി ചിലപ്പോള്‍ മരംവെട്ടിയെ കുറ്റം പറയുകയും ചെയ്തെന്നിരിക്കും…അങ്ങിനെ കാലക്രമേണ ആ കുഞ്ഞും കൌതുകം വിട്ട് കല്ലെടുത്തെറിഞ്ഞ് ലോകത്തിലേക്ക് പരിപൂര്‍ണ്ണമായി ലയിക്കുകയും ചെയ്യും…മര്‍ത്ത്യലോകത്തിലെ ഓരോ തമാശകള്‍…..
-മര്ത്ത്യന്-
കഷ്ടം…. ›
Categories: നുറുങ്ങുകള്‍
മരിച്ചവരുടെ സ്വപ്നങ്ങൾ
മർത്ത്യന്റെ നുറുങ്ങുകൾ Feb 2017
മർത്ത്യന്റെ നുറുങ്ങുകൾ
ഞാൻ…..
Leave a comment