വഴിമുട്ടുന്ന ചിലർ

നമ്മളാരും നടന്ന് പോകാൻ വഴികളില്ലാതെ നിന്ന് പോകരുത്… അങ്ങനെ ജീവിതം നിന്ന് പോയിട്ടുണ്ടാവാം നമ്മളിൽ പലർക്കും പലയിടങ്ങളിലും…

നമ്മൾ കാത്തിരുന്നും… കുത്തിയിരുന്നും… പിന്മാറാതെ ഓരോ കാലും മുന്നോട്ട് വച്ച് പുതിയ വഴികൾ കണ്ടെത്തിയിട്ടുണ്ടാവാം… പക്ഷെ എല്ലാവർക്കും അതിന് കഴിഞ്ഞെന്ന് വരില്ല….

ജീവിതം വഴിമുട്ടുക എന്നത് ഒരു യാഥാർഥ്യമാണ്… അതിൽ നിന്നും രക്ഷപ്പെടാൻ നമ്മൾ തമ്മിലുള്ള ബന്ധങ്ങളാണ് സഹായിക്കുക…

കുടുംബ ബന്ധങ്ങൾ, സൗഹൃദങ്ങൾ, സാമൂഹിക ഇടപെടലുകൾ… അങ്ങനെ പലതും… ബന്ധങ്ങൾ കൂടുതൽ ദൃഢമാവണം…. ഇഷ്ടപ്പെടാത്തവരുമായി പോലും…

ഇതെന്തിനിപ്പോൾ പറയുന്നു എന്നല്ലേ…. ലോക്ക്.ഡൌൺ എന്നത് പലരെയും പല രീതിയിലാണ് ബാധിക്കുക… ഉള്ളിലേക്ക് പോയവരാണ് പുറത്തേക്ക് വരുന്നത് എന്ന് പ്രതീക്ഷിക്കരുത്… നമ്മൾക്കെല്ലാം മാറ്റങ്ങൾ വരും… ചിലത് നമുക്ക് സ്വീകാര്യമാവും ചിലതാവില്ല….

സമയമെടുത്ത് അന്യോന്യം മനസ്സിലാക്കാൻ ശ്രമിക്കുക…. ചില ബന്ധങ്ങൾ പരിചയപ്പെടലുകളുടെ പുതിയൊരിടത്ത് നിന്നും തുടങ്ങേണ്ടതായി വരും…. എളുപ്പമാവണം എന്നില്ല…. പക്ഷെ ഒരുമിച്ചായാൽ എളുപ്പമാവാം…

‘Starting from One’ എന്നൊരു പ്രയോഗം കേട്ടിട്ടുണ്ടാവും… ഒന്നിൽ നിന്നും തുടങ്ങാൻ… അങ്ങിനെ തുടങ്ങാൻ കഴിയും എന്നത് തന്നെ പലപ്പോഴും ഒരു പ്രിവിലേജാണ്… അതും നമ്മൾ മനസ്സിലാക്കണം….

ന്നാപ്പിന്നങ്ങന്യാക്കാം!
പഹയൻ



Categories: പലവക

Tags: ,

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.