ബോഡി ഷേമിങ് മലരന്മാർക്ക് | മർത്ത്യലൊകം #31

ന്നെ ‘തവള’ ന്നും വിളിച്ച് ആത്മനിർവൃതി അടയുന്ന ചില ഫേസ്ബുക്ക് സുഹൃത്തുക്കൾക്കായി സമർപ്പയാമി..!!!!
സ്വന്തം നഗ്നത മറിച്ചിട്ട് പോരെ ന്റെ മുണ്ടുരിയൽ മക്കളെ…. 
ഞാൻ ഫുൾ ഹാപ്പിയാണ്…
അത് കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല 
ന്റെ സന്തോഷം ബെടക്കാക്കാൻ ങ്ങളെ കൊണ്ട്
കൂട്ട്യാ കൂടില്ല മക്കളെ…

ജീവിതത്തിൽ ഒരിക്കലെങ്കിലും ബോഡി ഷേമിങ്ങിന് ഇരയാക്കപ്പെട്ട എല്ലാവർക്കും വേണ്ടിയിട്ടാണ് സമൂഹ മാധ്യമത്തിലേക്ക് ഞാനീ പോസ്റ്റും ചിത്രവും ഇടുന്നത്….

വളർന്നു വരുന്ന കാലത്ത് പല രീതിയിലുള്ള ബോഡി ഷേമിങ്ങിന് ഇരയായിട്ടുണ്ട്… അതിൽ ഇതൊക്കെ ഏറ്റവും ചെറുത്… അപ്പോൾ ഒരു പുതിയ സംഭവം വരുന്പോൾ നമ്മൾ ആഘോഷിക്കേണ്ടേ…?

വേണം… കാരണം…. ബോഡി ഷേമിങ്ങിന് തുനിയുന്നവർ അത് സമൂഹത്തിലായാലും വിദ്യാലയങ്ങളിലായാലും പലരിലും ഉണങ്ങാത്ത മുറിവുകൾ ഉണ്ടാക്കുന്നു…..

അതിനെ മറി കടക്കാൻ നമ്മൾ എന്നും അതിനെതിരെ സംസാരിക്കണം…. പോയിനെടാ ബോഡി ഷേമിങ്‌ മലരന്മാരെ….

ഇതും എന്റെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്..

ന്നാപ്പിന്നങ്ങന്യാക്കാം!
മർത്ത്യൻ (പഹയൻ)



Categories: മർത്ത്യലൊകം

1 reply

  1. നിസ്സാരമായി നടത്തുന്ന കളിയാക്കലുകൾ ഉണ്ടാക്കുന്ന വേദന തിരിച്ചറിയാത്തവർ ആണ് ഈ ബോഡി ഷെമിങ് നടത്തുന്നത് ഞാൻ കേമൻ ബാക്കിയെല്ലാരും തനിക്കെ താഴെയും ! അങ്ങനെ ഉള്ളവരോട് പുച്ച്ചം മാത്രം !

Leave a reply to Kv_Wanderer Cancel reply

This site uses Akismet to reduce spam. Learn how your comment data is processed.