കുറെ എണ്ണത്തിന് കുരു പൊട്ടി എന്റെ മെക്കിട്ട് കയറാൻ വന്നിട്ടുണ്ട്…. ഇവിടെ പോസ്റ്റിന് താഴത്ത് കാണുന്നതൊക്കെ ജസ്ല എന്ന പെൺകുട്ടി ആണുങ്ങളെ അടക്കി പറഞ്ഞ ലേറ്റസ്റ്റ് വീഡിയോ കണ്ടില്ലേ, അതിനെ കുറിച്ച് മിണ്ടുന്നില്ലല്ലോ എന്നും പറഞ്ഞ് എന്റെ എല്ലാ പോസ്റ്റിലും അല്ലെങ്കിൽ ഇൻബോക്സിൽ വന്ന് കരയുന്ന പുരുഷ കേസരികൾക്കുള്ള മറുപടിയാണ്….
ആരുടേയും പേരൊന്നും മറച്ച് വയ്ക്കുന്ന സ്വഭാവം എനിക്കില്ല… അങ്ങിനെ വേണമെങ്കിൽ ഇൻബോക്സിൽ ഇമ്മാതിരി കാര്യങ്ങളുമായി വരാതിരിക്കുക…
നിങ്ങളുടെ രോദനത്തിന് എന്റടുത്ത് പ്രതിവിധിയില്ല…. പിന്നെ നിങ്ങളിൽ ചിലർ നിലവാരത്തിന്റെ വിശേഷം പറഞ്ഞു ഇവിടെ ഫാൻ എന്ന പേരിൽ വന്നവരുടെ നിലവാരം കേരളം കണ്ടതാണ്…. അതോണ്ട് എന്നോട് നിലവാരം വിളന്പണ്ട….
പിന്നെ ഒരു വിഷയത്തിൽ ജസ്ല പറഞ്ഞതിനോട് സപ്പോർട്ട് ചെയ്തു അങ്ങനെ ആവശ്യം തോന്നുന്പോൾ ഇനിയും കൂടെ നിക്കും… ഒരു സംശയവും വേണ്ട…..
പക്ഷെ അതിനർത്ഥം അവരുടെ ജീവിതത്തിലേക്ക് ഒരു ക്യാമറ വച്ച് അവർ പറയുന്ന എല്ലാത്തിനും പ്രതികരിക്കുക എന്നല്ല… അതിനൊക്കെ ഉള്ള കഴിവ് നിങ്ങൾക്കേ ഉള്ളു എനിക്കില്ല… വേറെ പണിയുണ്ട്….
ഇനി ഈ വിഡിയോയിൽ ജസ്ല പറഞ്ഞതിനെ കുറിച്ച് കൂടി എന്റെ അഭിപ്രായം പറയാം… നിങ്ങൾക്ക് സമാധാനമാവട്ടെ….
ജസ്ല പരാമർശിച്ച ആ വിധം ആണുങ്ങളിൽ ഞാൻ പെടില്ല എന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട്… പക്ഷെ അതിൽ പെടുന്ന ചിലരെയെങ്കിലും എനിക്കറിയാം…. സ്ത്രീകൾ ബസ്സുകളിൽ യാത്ര ചെയ്യുന്പോഴും ജനത്തിരക്കിൽ നടക്കുന്പോഴും ഇത് പോലുള്ള ഞരന്പ് രോഗമുള്ള ആണുങ്ങളിൽ നിന്നും അനുഭവിക്കുന്ന ഈ പ്രശ്നത്തെ കുറിച്ച് ഞാൻ പല സ്ത്രീകളിൽ നിന്നും കേട്ടിട്ടുണ്ട്… നിങ്ങൾക്കും നിങ്ങളുടെ പരിചയത്തിലുള്ള സ്ത്രീകളോട് ചോദിക്കാം… അവർ പറഞ്ഞ് തരും…
പിന്നെ സ്ത്രീകൾ നിങ്ങൾ ചില ആണുങ്ങളുടെ മാനസിക വൈകല്യത്തിൽ നിന്നും രക്ഷ നേടാൻ നിങ്ങൾ പറയുന്ന രീതിയിൽ വസ്ത്രം ധരിക്കുകയും പെരുമാറുകയും മിണ്ടാതിരിക്കുകയും ചെയ്യണമെന്ന ആവശ്യവുമായി ആരെങ്കിലും വരുകയാണെങ്കിൽ മനസിലാക്കുക ചില ആണുങ്ങളുടെ മാനസിക വൈകല്യം പേടിച്ച് പെണ്ണുങ്ങളെ മൂടി കെട്ടിയും ചങ്ങലക്കിട്ടും വളർത്താൻ കഴിയില്ല…. അതല്ല പ്രതിവിധി…. പിന്നെ അങ്ങനെ മാനസിക വൈകല്യമുള്ള ആണുങ്ങളുടെ വക്കാലത്ത് ഇവിടെ എടുക്കാറില്ല….
പിന്നെ നിങ്ങൾ സ്വയം തീരുമാനിക്കണം ഈ ജസ്ല പറഞ്ഞ മാനസിക വൈകല്യമുള്ള ഞരന്പ് രോഗി ആണുങ്ങളിൽ നിങ്ങൾ പെടുമോ ഇല്ലയോ എന്ന്… അല്ലാതെ എന്നോട് പ്രതികരണം ചോദിക്കുകയല്ല വേണ്ടത്….. ഇനി ഇങ്ങനെ ഉള്ള ആണുങ്ങളെ ഇല്ലെന്നാണെങ്കിൽ പിന്നെ ഞാനൊന്നും പറയുന്നില്ല… അല്ല എന്ത് പറഞ്ഞിട്ടാണ് 🙂
ഒന്നും കൂടി പറയണം…. ഒരാൾ ഞാൻ മകൾക്ക് ‘റോൾ മോഡൽ’ എന്ന് പറഞ്ഞതിന്റെ കാര്യം കൊണ്ട് വന്നു…. അതെ മോനെ….. ഞരന്പ് രോഗമുള്ള ആണുങ്ങളുടെ കയ്യിൽ നിന്നും ബുദ്ധിമുട്ട് അനുഭവിച്ചാൽ അതും പറഞ്ഞ് കരഞ്ഞ് വീട്ടിൽ വരുന്ന പെൺകുട്ടികളല്ല എന്റെ മകൾക്ക് റോൾ മോഡൽ… തക്കതായ മറുപടി കൊടുക്കുകയും നിയമത്തിന് മുൻപിൽ കൊണ്ട് വരുകയും ചെയ്യുന്ന…. പേടിയില്ലാതെ ആ നിശബ്ദമായി കരഞ്ഞ് പോകുന്നവർക്ക് കൂടി ശബ്ദമാവുന്നവരാണ് അവൾക്ക് ഞാൻ റോൾ മോഡലായി പറഞ്ഞ് കൊടുക്കുന്നത്….
നിങ്ങളുടെ ഇടുങ്ങിയ ലോക വീക്ഷണത്തിൽ പണ്ടും ഇപ്പോഴും ജീവിക്കുന്ന ഒരാളല്ല ഞാൻ…. സൈബർ മീഡിയയിൽ തെറിയഭിഷേകവും ഭീഷണിയും അഴിച്ച് വിടുന്നവർക്ക് നേരെ മൗനം പാലിച്ച് സ്ത്രീകൾക്ക് മാർക്കിടാൻ ഇവിടെ വരണമെന്നില്ല…..
ന്നാപ്പിന്നങ്ങന്യാക്കാം!!!
മർത്ത്യൻ (പഹയൻ)
Categories: മർത്ത്യലൊകം
Leave a Reply