സ്വീഡിഷ് ഭാഷയിൽ കവിതകൾ എഴുതിയിരുന്ന ഫിന്നിഷ് കവയിത്രിയായ ഈഡിത്ത് സോദർഗെരോൺ (Edith Sodergran) സ്വീഡിഷ് ഭാഷാ സാഹിത്യത്തിലെ മോർഡേർണിസ്റ്റായിരുന്നു. ഫ്രഞ്ച് സിന്പോളിസവും ജർമൻ എക്സ്പ്രെഷണിലിസവും റഷ്യൻ ഫ്യൂച്ചറിസവും അവരുടെ എഴുത്തുകളെ വളരെ സ്വാധീനിച്ചതായി പറയപ്പെടുന്നു. അവരുടെ ലൗ (Love) എന്ന കവിത വിവർത്തനം ചെയ്യാനൊരു ശ്രമം.
ലൗ – ഈഡിത്ത് സോദർഗെരോൺ
—————————–
എന്റെ പ്രാണന് ആകാശത്തിന്റെ നിറമുള്ള ഒരു ഇളം നീല വസ്ത്രമാണ്
ഞാനത് കടൽത്തീരത്ത് ഒരു പാറയുടെ മുകളിൽ വച്ചു
പിന്നെ ഒരു സ്ത്രീയെപ്പോലെ നഗ്നമായി നിന്റെ അടുത്ത് വന്നു
എന്നിട്ട് ഒരു സ്ത്രീയെപ്പോലെ ഞാൻ നിന്റെ മേശക്കരുകിൽ ഇരുന്നു
എന്നിട്ട് റോസാപ്പൂക്കളുടെ ഗന്ധം നുകർന്ന് വീഞ്ഞ് കുടിച്ചു
നിനക്ക് ഞാൻ സുന്ദരിയാണെന്ന് തോന്നി, ഒരു സ്വപ്നത്തിലെന്ന പോലെ
ഞാൻ എല്ലാം മറന്നു
എന്റെ കുട്ടിക്കാലം, അന്റെ മാതൃഭൂമി
നിന്റെ ലാളന എന്നെ തടവിലാക്കിയിരുന്നെന്ന് മാത്രം ഞാനറിഞ്ഞു
ചിരിച്ചു കൊണ്ട് നീ ഒരു കണ്ണാടി ഉയർത്തി പിടിച്ചു
എന്നോട് അതിലേക്ക് നോക്കാൻ പറഞ്ഞു
മണലു കൊണ്ടുണ്ടാക്കി എന്റെ ചുമലുകള്‍ പൊടിഞ്ഞു പോകുന്നത് ഞാൻ കണ്ടു
അസ്വസ്ഥമായി തോന്നി തുടങ്ങിയ എന്റെ സൌന്ദര്യം
അപ്രത്യക്ഷമാവട്ടെ എന്ന് ഞാനാഗ്രഹിച്ചു
ഓഹ്! എന്നെ നിന്റെ കൈകൾ കൊണ്ട് മുറുകെ പിടിക്കു
എനിക്കിനി ഒന്നും വേണ്ട…
(വിവർത്തനം-മർത്ത്യൻ)
Edith Irene Södergran
(4 April 1892 – 24 June 1923)
Categories: Malayalam translation
Leave a Reply