തീം ആൻഡ് വേരിയേഷൻസ് – ഇങ്ങെബ്ബൊർഖ് ബാഖ്മാൻ

bachmann_000ഓസ്ട്രിയൻ കവയിത്രി (Ingeborg Bachmann) ഇങ്ങെബ്ബൊർഖ് ബാഖ്മാന്റെ ‘തീം ആൻഡ് വേരിയേഷൻസ്’ (Theme and Variation) എന്ന കവിതയുടെ വിവർത്തനം

തീം ആൻഡ് വേരിയേഷൻസ്
———————-
വേനൽക്കാലത്ത് ഒട്ടും തേനുണ്ടായിരുന്നില്ല
രാജ്ഞി തേനീച്ച കൂട്ടത്തെ ദൂരേക്ക് നയിച്ചു
പകലുകളിൽ ഞാവല്‍പ്പഴത്തിന്റെ തോട്ടം മുഴുവൻ ഉണങ്ങിയിരിക്കുന്നു
പഴം പെറുക്കുന്നവരെല്ലാം നേരത്തെ വീട്ടിലേക്ക് പോയി

എല്ലാ മധുരവും ഒരു പ്രകാശ രശ്മിയിൽ ഉറക്കത്തിലേക്ക് ഒഴുകിപ്പോയി
ആരാണ് അവരുടെ സമയമാവുന്നതിനു മുൻപേ ഉറങ്ങിപ്പോയത്?
തേനോ പഴങ്ങളോ? അവൻ ദുരിതങ്ങൾക്ക് അപരിചിതനാണ്,
ലോകം മുഴുവൻ സ്വന്തം കൈകളിലുള്ളവൻ,
ആഗ്രഹങ്ങളൊന്നുമില്ലാത്തവൻ.

ആഗ്രഹങ്ങളൊന്നുമില്ലാത്തവൻ, പക്ഷെ ഒരല്പം ആവശ്യങ്ങൾ
വിശ്രമിക്കാൻ മാത്രമായി, ഒന്ന് നേരെ നിൽക്കാൻ മാത്രമായി
അവൻ ഗുഹകളിലെക്കും നിഴലുകളിലെക്കും ഒതുങ്ങിയിരിക്കുന്നു
കാരണം ഒരു രാജ്യവും അവനെ ഏറ്റെടുത്തില്ല
അവൻ കാട്ടിലും സുരക്ഷിതനായിരുന്നില്ല
ലോകം ചന്ദ്രനെന്ന അവളുടെ ജീവനില്ലാത്ത ഉപഗ്രഹത്തിലേക്ക്
ഉപേക്ഷിച്ച ഒരു അനിയതപടയാളിയായിരുന്നു അവൻ

അവൻ ദുരിതങ്ങൾക്ക് അപരിചിതനാണ്,
ലോകം മുഴുവൻ സ്വന്തം കൈകളിലുള്ളവൻ
എന്തായിരുന്നു അവന്റെ കൈകളിലേക്ക് കൊടുക്കാതിരുന്നത്?
യുദ്ധസേന മുഴുവൻ അവന്റെ വിരലുകൾക്ക് ചുറ്റും കൂടി നിന്നു
ഒരഗ്നിജ്വാല മുറിവിന്റെ അടയാളമായി അവന്റെ മുഖത്ത് പ്രകാശിച്ചു
എല്ലാത്തിന്റെയും ഉറവിടം മിഥ്യാകല്‍പനപോലെ അവന്റെ കണ്ണുകളിൽ തെളിഞ്ഞു
എങ്കിലും നമുക്കറിയാം അവിടെ ഒന്നുമുണ്ടായിരുന്നില്ല

തേനോ അതോ പഴങ്ങളോ?
അവനതിന്റെ മണം എന്തെന്നറിഞ്ഞിരുന്നെങ്കിൽ
അവനെന്നേ അതിനു പുറകെ പോയിരുന്നേനെ!

ഉറക്കത്തിൽ നടക്കുന്നവന്റെ ഉറക്കം മുഴുവൻ നടന്നു തീർത്തു
ആരാണ് അവരുടെ സമയമാവുന്നതിനു മുൻപേ ഉറങ്ങിപ്പോയത്?
ഒരു പുരാണമായി ജനിച്ചിട്ട് സമയത്തിനു മുൻപേ
ഇരുട്ടിലേക്ക് തള്ളപ്പെട്ടവൻ
അവന്റെ മുൻപിൽ എല്ലാ മധുരവും ഒരു പ്രകാശ രശ്മിയിൽ
ഉറക്കത്തിലേക്ക് ഒഴുകിപ്പോയി

വൃക്ഷങ്ങൾക്കിടയിൽ വളരുന്ന ചെടികളിലെക്ക് അവൻ
വരള്‍ച്ച വരാനുള്ള ഒരു ശാപം തൊടുത്തു വിട്ടു
അവൻ ഉറക്കെ അലറി, അവന്റെ പ്രാർത്ഥനകൾ ആരോ കേട്ടു
പഴം പെറുക്കുന്നവരെല്ലാം നേരത്തെ വീട്ടിലേക്ക് പോയി
വേരുകൾ ഉണർന്ന് അവരുടെ പിന്നിൽ നീങ്ങി
ചീറ്റുന്ന ഒരു പന്പുംതോല് അവശേഷിച്ചു
ഒരു മരത്തിന്റെ അവസാനത്തെ പ്രതിരോധം
പകലായപ്പോൾ ഞാവല്‍പ്പഴത്തിന്റെ തോട്ടം മുഴുവൻ ഉണങ്ങിപ്പോയി

താഴെ ഒരു ഗ്രാമത്തിൽ തൊട്ടികൾ ശൂന്യമായി നിന്നു
നാൽക്കവലയിൽ ചെണ്ടകൾ കാത്തിരിക്കുന്ന പോലെ
പിന്നെ സൂര്യൻ വീണ്ടും പ്രഹരിച്ചു
മരണത്തിന്റെ ആഘോഷ പ്രകടനം തുടങ്ങി

ജനലുകൾ ആഞ്ഞടയ്കപ്പെട്ടു
രാജ്ഞികൾ തേനീച്ച കൂട്ടത്തെ ദൂരേക്ക് നയിച്ചു
ആരും അവരെ ഓടിപ്പോകുന്നതിൽ നിന്നും വിലക്കിയില്ല
വന്യത അവരെ ഏറ്റെടുത്തു
കാട്ടിനുള്ളിലെ പൊള്ളയായ മരങ്ങൾ
ആദ്യത്തെ സ്വതന്ത്രമായ അവസ്ഥ
ഒടുക്കത്തെ മനുഷ്യനും കുത്തേറ്റു
പക്ഷെ അവൻ വേദന അറിഞ്ഞില്ല

വേനൽക്കാലത്ത് ഒട്ടും തേനുണ്ടായിരുന്നില്ല
(വിവർത്തനം-മർത്ത്യൻ)
Ingeborg Bachmann
(25 June 1926 – 17 October 1973)



Categories: Malayalam translation

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: