ഒരു മലയാള സിനിമ കാണണം എന്ന് കരുതി…. ഒട്ടും ആലോചിച്ചില്ല…നേരെ യൂട്യൂബ് ലക്ഷ്യമിട്ട് നടന്നു… അധികം തിരഞ്ഞും തപ്പിത്തടഞ്ഞും നടക്കേണ്ടി വന്നില്ല… വേണുവേട്ടന്റെ സർവകലാശാല തുറന്നു കിടക്കുന്നു… കയറി നോക്കി… ആ പടികളിറങ്ങിയിട്ട് വർഷങ്ങൾ എത്ര കഴിഞ്ഞു…
മറക്കാൻ കഴിയാത്ത എത്രയോ കഥാപാത്രങ്ങൾ…. ഇനി ഒരിക്കലും വെള്ളിത്തിരയിൽ പുതിയൊരു വേഷവുമായി കാണാൻ കഴിയില്ലെന്ന് ഉറപ്പുള്ള മറ്റ് ചിലരും… അടൂർ ഭാസി, ശ്രീനാഥ്, സുകുമാരിചേച്ചി, ശങ്കരാടി, സുകുമാരൻ.. അങ്ങനെ പലരും…. എത്ര കാലം കഴിഞ്ഞാലും തിരിച്ചു നടക്കാൻ വഴി വെട്ടി തന്നിട്ടുള്ള ഇങ്ങനെയും ചില സിനിമകൾ…..
സിനിമ കാണുമ്പോൾ ഒരു ചിന്ത മാത്രമായിരുന്നു… എന്നെങ്കിലും ഇനിയും അമ്പിളി ചേട്ടനെ (ജഗതി) ഒരു ലോഹയിട്ട വേഷത്തിൽ കാണാൻ കഴിയുമോ…
കഴിയുമായിരിക്കും…. അല്ലെ….
അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക തക താ
-മർത്ത്യൻ-
Categories: നുറുങ്ങുകള്‍, സിനിമ
Leave a comment