മര്‍ത്ത്യനും മാതൃഭാഷയും

“എടാ നീ അറിഞ്ഞൊ” രാഘവന്‍ കൂകി വിളിച്ചു പടിക്കലെക്ക്‌ ഓടിവരുന്നത്‌ സ്റ്റടിയില്‍ നിന്നു നൊക്കി കാണാന്‍ എന്നും തനിക്കു കൌതുകമായിരുന്നു. എന്നും എന്തെങ്കിലും പുതിയ വിവരവും കൊണ്ടായിരിക്കും വരവ്‌. ചെറുപ്പത്തില്‍ അവന്‍ ഓടി വന്നിരുന്നത്‌ കാവിലെ ഉത്സവതിനു മിമിക്രിയൊ യെശുദാസിന്റെ ഗാനമേളയൊ ഉണ്ടെന്നു അറിയിക്കാനൊ ജയന്റെ പുതിയ സിനിമ റിലീസായതു പറയാനോ ആയിരിക്കും.

ഇന്നു ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ രഘവനും ഈമെയിലിലാണറിയിപ്പ്‌, പിന്നെയെന്താണാവൊ ഇന്ന് പണ്ടത്തെ പോലെ ഉമ്മര്‍ത്ത്‌ നിന്ന് കൂവുന്നത്‌.”ഇതാ വരുന്നു” മോന്‍ ഉറക്കത്തിലായിരുന്നു അല്ലെങ്കില്‍ തിരിച്ചും ഒന്നു കൂവാമായിരുന്നു. “എടാ, ഇനി നമ്മക്ക്‌ മലയാളത്തിലും ഇമെയില്‍ അയക്കാം, ബ്ലൊഗ്‌ ചെയ്യാം” അവന്‍ ആവേശത്തില്‍ പറഞ്ഞു തീര്‍ത്തു. “വരമൊഴി എന്നൊരു സോഫ്റ്റുവെയെര്‍” എന്നും കൂട്ടിചേര്‍ത്തു.

“വരമൊഴി” ഞാന്‍ ചിരിച്ചു. അതിന്റെ പിന്നില്‍ എന്റെ ചില പരിചയക്കാരും ഉണ്ട്‌, പക്ഷെ ഇതുവരെ അതിനുള്ള സമയവും സന്ദര്‍ഭവും ഉണ്ടായില്ല. ഇന്നിതാ വരമൊഴി എന്റെ വാതില്‍ക്കലും വന്നിരിക്കുന്നു, രാഘവനിലൂടെ കൂവി ചൊദിക്കുന്നു “എടാ മർത്ത്യാ.. നീ മാതൃഭാഷ മറന്നൊട”. ഇനി അധികം വൈകിക്കണ്ട ഇന്നന്നെ തുടങ്ങാം.



Categories: പലവക

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.