മൃണാൾ സെന്നിന്റെ ഒരു ബല്ലാത്ത ബംഗാളി സിനിമ

ഉത്പൽ ദത്തും അഞ്ചൻ ദത്തും അഭിനയിച്ചിട്ടുള്ള മൃണാൾ സെന്നിന്റെ 1981.ലെ സിനിമ…  ഞാൻ Mubi എന്ന സ്ട്രീമിങ് പ്ലാറ്റഫോമിലാണ് സംഭവം കണ്ടത്… അവിടെ ഒരു മൃണാൾ സെൻ ഫെസ്റ്റിവൽ പോലെയുണ്ടായിരുന്നു… 

ബല്ലാത്ത സിനിമകളിൽ പുതിയ സിനിമകളല്ല… ഞാൻ ഈയിടെ കണ്ട പഴയ സിനിമകളാണ് കൂടുതലും… മലയാള ഭാഷയിലല്ലാത്ത സിനിമകൾ…. മൃണാൾ സെന്നിന്റെ സിനിമകൾ അധികം കണ്ടിട്ടില്ല… പണ്ട് പല സിനിമകളും കാണണമെങ്കിൽ ഫെസ്റ്റിവൽ വേദികളിൽ പോകണമല്ലോ…. ഇത് വരെ നാട്ടിൽ ഒരു ഫിലിം ഫെസ്റ്റിവൽ വേദിയിൽ പോയിട്ടില്ല… വർഷങ്ങൾക്ക് മുൻപ് ഇവിടെ സിലിക്കൺ വാലി ഫിലിം ഫെസ്റ്റിവൽ എന്നൊന്ന് തുടങ്ങുന്നതിൽ സഹായിച്ചിരുന്നു എന്നല്ലാതെ…  

ഈ OTT വന്നത് കൊണ്ട് നമ്മൾക്ക് അങ്ങനെ കുറെ സിനിമകൾ കാണാനുള്ള അവസരമുണ്ടായി…. നിങ്ങൾക്ക് ബംഗാളി സിനിമകളുടെ ഒരു മൂവേമെന്റ് ഇഷ്ടമാണെങ്കിൽ ഇതും ഇഷ്ടമാവും… 

ഒരു ജേർണലിസ്റ്റാവാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ്… അയാൾക്ക് ആദ്യം കിട്ടിയ എഴുത്ത് ജോലിയും…അതെഴുതാനായുള്ള മാറ്റർ തയ്യാറാക്കാൻ കൽക്കട്ടയിലെ മധ്യവർഗ്ഗത്തിന്റെ ജീവിത രീതികളെ പറ്റി മനസ്സിലാക്കാൻ പോകുന്ന വഴി കൽക്കട്ടയിലെ അന്തരീക്ഷ മലിനീകരണത്തിൽ ചെന്നെത്തുന്ന ഒരു അന്വേഷണം..
സർക്കാസവും തമാശയും നമ്മളെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു സിനിമ….

അതാണ് ഈയാഴ്ച്ച യൂട്യൂബിൽ ബല്ലാത്ത സിനിമകളുടെ ഭാഗമായി…

ഇതിന്റെ പോഡ്കാസ്റ്റ് കേൾക്കാനാണ് താല്പര്യമെങ്കിൽ ഇതാ…



Categories: സിനിമ, Uncategorized

Tags: , , ,

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.