ഒരു പതിനേഴ് വർഷത്തിന് മുൻപാണ് ആദ്യമായി ലോസ് ഏഞ്ചൽസിൽ പോയത്… ആ പൊക്കിൽ തന്നെയാണ് ആദ്യമായി ഒരു സ്റ്റാൻഡ് അപ്പ് കോമഡി (Stand Up) കണ്ടത്… അന്ന് മനസ്സിൽ ചെറിയൊരു ആഗ്രഹം തോന്നിയിരുന്നു…. കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് പറഞ്ഞു… എന്നെങ്കിലും ഇതൊന്ന് ചെയ്ത് നോക്കണം… അവൻ പറഞ്ഞു… പറ്റും സമയം വരും…
എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ…. നാളെ (ഇന്നിവിടെ വെള്ളിയാഴ്ച്ചയാണല്ലോ) ശനിയാഴ്ച്ച standup comedy അല്ലെങ്കിലും സ്റ്റേജിൽ കയറി stand up സൊറ പറച്ചിൽ….. ആളുകൾ ചിരിച്ചില്ലെങ്കിലും… മ്മള് ചിരിക്കും…. അയിന് മ്മക്ക് ആരുടേയും സമ്മതം വേണ്ടല്ലോ…. വിഷയം നമുക്ക് പരിചയമുള്ളത് തന്നെ…. ങ്ങക്കും…. പരാജയം….. പരാജയപ്പെടുന്പോൾ ചിരിക്കുക “Laugh When You Fail” എന്നാണ് വിഷയം….
മ്മക്ക് പിന്നെ പരാജയത്തെ കുറിച്ച് പറയാൻ മറ്റൊരാളുടെ കഥ പറയണ്ടല്ലോ…. അല്ലെ..? പക്ഷെ ഒരു പ്രശ്നമേ ഉള്ളു… സംഭവം ഇഗ്ളീഷിലാണ്….. അമേരിക്കയിലെ സായിപ്പുകൾക്ക് നമ്മുടെ ഇംഗ്ലീഷ് കേട്ടാൽ മനസ്സിലാവുമെങ്കിലും നാട്ടിലെ ചില അഭിനവ സായിപ്പുമാര് മ്മളെ ഇംഗ്ളീഷിനെ കളിയാക്കിയും ശരിയാക്കിയും കണ്ടിട്ടുണ്ട്… പക്ഷെ മ്മക്ക് അതൊരു പ്രശ്നമല്ല… അപ്പോൾ ആദ്യത്തെ സ്റ്റേജ് ഷോ ഇംഗ്ലീഷിൽ തന്നെ..
ഇതിന് നന്ദി പറയേണ്ടത് ഷീബാ അമീറിനോടും അമേരിക്കയിലെ സൊളാസ് കൂട്ടായ്മയോടുമാണ്…. വീഡിയോന്റെ മുന്പിലിരുന്ന് പറയുന്ന പോലെയല്ല സ്റ്റേജിൽ കയറി പറയുന്നത്…. കമന്റ് ചെയ്താൽ അത് മനസ്സിൽ മാത്രമേ കൊള്ളൂ സ്റ്റേജിലാവുന്പോൾ എറിയുന്നത് മേത്തും കൊള്ളും……
ചില സ്വപ്നങ്ങൾ മ്മള് കാണാൻ മറന്നാലും മ്മളെ കൂടെയുള്ള ലോകം കാണാൻ മറക്കൂല…..
ന്നാപ്പിന്നങ്ങന്യാക്കാം!!
ബാക്കി വിശേഷങ്ങൾ പ്രോഗ്രാം കഴിഞ്ഞിട്ട്….
-പഹയൻ-
Categories: മർത്ത്യലൊകം
ബല്ലാത്തൊരൂ പഹയൻ തന്നെ, വിനോദ്
All the best for the program