ഇന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 8ആമത് ഇന്റർനാഷണൽ മീഡിയ കോൺഫറൻസ് ആരംഭിക്കുന്നു…
മാതൃഭൂമിയുടെ വേണു ബാലകൃഷ്ണൻ ഏഷ്യാനെറ്റിന്റെ എം.ജി രാധാകൃഷ്ണൻ മനോരമയുടെ ജോണി ലൂക്കാസ് ഫ്രണ്ട്ലൈനിന്റെ വെങ്കടേഷ് രാമകൃഷ്ണൻ എന്നിവരുടെ കൂടെ പങ്കെടുക്കാൻ മ്മളീം വിളിച്ചിട്ടുണ്ട്…
മൈക്ക് കിട്ടിയാൽ എന്ത് വിളിച്ച് പറയും എന്ന് എനിക്ക് തന്നെ ബോധമില്ലാത്ത നിലക്ക് എന്നെ വിളിച്ചത് സംഘാടകരുടെ ഭയങ്കര ധൈര്യമാണ്… 🙂
ഇന്നലെ ഇവിടെ ലാൻഡ് ചെയ്തു സംഘടകരെയും പങ്കെടുക്കുന്നവരെയും ഒക്കെ പരിചയപ്പെട്ടു…. ദേവഗിരിയിൽ ഞാൻ പഠിക്കുന്പോൾ എന്റെ സീനിയറായിരുന്ന അമേരിക്കയിലെ ഏഷ്യാനെറ്റിന്റെ കൃഷ്ണ കിഷോർ ഞങ്ങളെ princeton യൂണിവേഴ്സിറ്റി ഒക്കെ കൊണ്ടു പോയി കാണിച്ചു…
ഏറെ നേരം എല്ലാവരുമായി സംസാരിച്ചു… ഇങ്ങനെ നാട്ടിലെ പത്ര മാധ്യമ പ്രവർത്തകരുമായി അടുത്ത് ഇടപഴകിയിട്ടില്ല… അതോണ്ട് ഈ പരിചയപ്പെടലും സഹൃദ സംഭാഷണങ്ങളും ഒരു ഐസ് ബ്രേക്കർ ആയി അനുഭവപ്പെട്ടു… ഇനി മ്മക്ക് പൊളിക്കാം…
മ്മടെ വിഷയം എന്താണെന്നല്ലേ ? സംഭവം ഉസാറാണ്
‘വാർത്തകളുടെ ഉള്ളടക്കം: സൃഷ്ടി, അവതരണം’
ഒന്നെങ്കിൽ മ്മള് പൊളിക്കും ഇല്ലെങ്കിൽ ന്നേ ഇവരൊക്കെ കൂടി പൊളിച്ച് കയ്യിൽ തരും… ചോദ്യങ്ങൾക്കിടയിൽ ബ ബ ബ അടിക്കാനുള്ള മറ്റൊരവസരം ആവില്ലെന്ന് വിചാരിക്കാം 🙂 ബ ബ ബ അടിച്ചാലും അതും അടിച്ച് പൊളിക്കും ഒരുതരം ലോകോത്തര ബ ബ ബ… ബലേ ഭേഷ്!!!
ലൈവ് ഉണ്ടാവും ഈ ലിങ്കിൽ
https://www.facebook.com/twilightmediaus/
പരിപാടി തുടങ്ങുന്പോൾൾ മ്മളെ പേജിലും ഷെയർചെയ്യാൻ ശ്രമിക്കാം….
ന്നാപ്പിന്നങ്ങന്യാക്കാം!!!
മർത്ത്യൻ (പഹയൻ)
Categories: മർത്ത്യലൊകം
Waiting sir !!!