ഹൗഡി മോദി സമയത്ത് ഒരു മോദി ഭക്തനെ ബ്ലോക്കി | മർത്ത്യലൊകം #19

ഇത് ആദ്യം പോസ്റ്റ് ചെയ്തപ്പോൾ സർക്കാസം മനസ്സിലാവാത്ത കുറെ പേര് ഉണ്ടെന്ന് മനസ്സിലായി… അപ്പോൾ ഇങ്ങിനെ പോസ്റ്റുന്നു….

യൂട്യൂബിൽ ‘ഹൗഡി മോദി’ ലൈവ് കണ്ട് കോരിത്തരിച്ചിരിക്കുന്പോൾ… വിരോധവും വെറുപ്പും വിദ്വേഷവും മാത്രം കൈമുതലായി എന്റെ വീഡിയോയുടെ താഴെ ഇന്ന് വന്ന് കമന്റിയ ഒരു ശവത്തെ അങ്ങ് ബ്ലോക്ക് ചെയ്തു…. മ്മളെ വെറുക്കുന്ന ഒരു ഭക്തനാണ് മഹാനായ ഈ ശവം

കാരണം തരൂര് പറഞ്ഞു പുറത്ത് ചെന്നാൽ മോദി ഭാരതത്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന്… അപ്പോൾ സോഷ്യൽ മീഡിയയിൽ മോദിയുടെ പേരിൽ വെറുപ്പ് മാത്രം തള്ളുന്ന ഇമ്മാതിരി ശവങ്ങളെ ദേശഭക്തിക്കായി എങ്ങിനെ പരിഗണിക്കും….?

ഇനി ഈ ശവം ഉപയോഗിച്ച NAMO എന്നതിന്റെ ഫുൾഫോം വേറെ വല്ലതുമാണോ….

വേറെ എന്താവാം…? നിങ്ങളുടെ നർമ്മബോധവും മനോധർമ്മവും നിങ്ങളെ തെളിവുകളിലേക്ക് നയിക്കട്ടെ… 

പിന്നെ മ്മളെ പണി എല്ലായിടത്തും ഉള്ള ഇമ്മാതിരി ശവങ്ങളെ കണ്ടു പിടിച്ച് തോണ്ടുകയും കുത്തുകയും ആണ്….
-പഹയൻ-



Categories: മർത്ത്യലൊകം

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.