ജാപ്പാനീസ് യാക്കൂസ സിനിമകൾ – ഔട്ട്റേജും ബിയോണ്ട് ഔട്ട്റേജും

outrageയാകൂസ സിനിമകൾ ജാപ്പാനീസ് സിനിമകളിൽ വളരെ പോപ്പുലറായ ഒരു ഇനമാണ്… ഞാൻ ചിലത് കണ്ടിട്ടുണ്ട്. ഒർഗനൈസ്ഡ് ക്രൈം ആണ് തീം… എതിർ ഗ്രൂപ്പുകൾ തമ്മിലുള്ള നീണ്ട യുദ്ധങ്ങൾ…

കുത്തും, വെട്ടും, വെടിവെപ്പും, ഇടിയും,  ചോരചീറ്റലും, ചതിയും, വഞ്ചനയും, നല്ല പോലീസും, ചീത്ത പോലീസും, ഗാങ്ങ്സ്റ്റർസും നിറഞ്ഞു നിൽകുന്ന ആക്ഷൻ പടങ്ങൾ

ഏത് ഗ്രൂപ്പിലാണെന്ന് മനസ്സിലാകാതെ ചത്തും പിന്നെ വീണ്ടും പ്രത്യക്ഷപ്പെട്ടും വീണ്ടും വെടിയുണ്ടക്കോ കത്തിക്കോ ഇരയാവുന്ന നൂറു കണക്കിന് പേര് കാണും സിനിമയിൽ… പിന്നെ ചില കേന്ത്രകഥാപാത്രങ്ങൾ, വയസ്സനായ സംഘ തലവൻ അവന്റെ മുടിയനായ പുത്രൻ… പിന്നെ നമ്മളുടെ ഹീറോ അഥവാ ആൻറി ഹീറോ….

ചിലപ്പോൾ രണ്ട് സംഘങ്ങൾ അല്ലെങ്കിൽ അതിലും കൂടുതൽ.. വയലൻസിൽ ആരാണ് മുൻപന്തിയിൽ എന്നതാണ് പ്രധാനം….. ഞാൻ കണ്ട രണ്ട് സിനിമ ഔട്ട്റേജും പിന്നെ അതിന്റെ രണ്ടാം ഭാഗം ബിയോണ്ട് ഔട്ട്റേജും ഈ ഇനത്തിൽ ഞാൻ റെക്കമണ്ട് ചെയ്യുന്നു..

തക്കേഷി കിത്താനൊ ഡയറക്റ്റും അഭിനയിക്കും ചെയ്ത രണ്ടു സിനിമകൾ… വയലൻസ് അധികമാണെങ്കിലും യാക്കൂസ സിനിമ ഒരെക്സ്പീരിയൻസ് ആണ്

 



Categories: സിനിമ

Tags: , ,

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.