വളരെ യാദൃശ്ചികമായാണ് ‘ഒക്ടോബർ ഒന്ന്’ കാണാനിടയായത്… ‘തുണ്ടെ ബാബാലോല’ നിർമ്മിച്ച ‘കുൻലെ അഫൊലായൻ’ സംവിധാനം ചെയ്ത സിനിമ… 1983.ലെ ‘ഡീ നിറോ’ പടമായ ടാക്സി ഡ്രൈവറിൽ അഭിനയിച്ച ‘ആദെയെമി അഫോലയ’ന്റെ മകനാണ് കുൻലെ…സാദിഖ് സാബ എന്ന നടന്റെ പോസ്ടറിൽ കണ്ട മുഖമാണ് സിനിമ കാണാൻ എന്നെ പ്രേരിപ്പിച്ചത്… സിനിമയിൽ നിന്നും വളരെ ദൂരെനിന്ന് പ്രേക്ഷകനായ എന്നെ നോക്കുന്നു എന്ന് തോന്നിക്കുന്ന ആ മുഖം…
കൊളോണിയൽ നൈജീരിയയിൽ നടക്കുന്ന ഒരു സീരിയൽ മർഡർ ആണ് പ്രമേയം. വളരെ വ്യത്യസ്തം… കേസ് അന്വേഷിക്കുന്ന സാദിഖിന്റെ ‘ഡണ്‍ലാടി വസീരി’ എന്ന പോലീസുകാരനാണ് മുഖ്യ കഥാപാത്രം. ഒക്ടോബർ ഒന്നാണ് നൈജീരിയൻ സ്വാതന്ത്ര്യ ദിനം.. അതിന് മുന്പുള്ള ഏതാനും ദിവസങ്ങളാണ് സിനിമയുടെ ടൈം ലൈൻ.
കുറ്റവാളിയെ കണ്ടുപിടിച്ചെന്ന് പറയാൻ വന്ന വാസീരി അന്നും അധികാരത്തിലുള്ള ബ്രിട്ടിഷ് പോലീസ് മേധാവിയെ കേസിന്റെ തെളിവുകൾ പറയുന്നതിലെ ഫ്ലാഷ് ബാക്ക് ആണ് സിനിമ… വർജിൻ സ്ത്രീകളെ കൊല്ലുന്ന സീരിയൽ കില്ലറെ അന്വേഷിച്ചു പോകുന്ന വസീരിയുടെ യാത്ര അന്നത്തെ നൈജീര്യയുടെ സോഷ്യോ
പോളിറ്റികൽ നാഡി മിടിപ്പിന്റെ ഒരു ഭൂപടമാണ്. ട്രൈബലിസം, ഇംപീര്യലിസം, പീടോഫീലിയ, ഹോമോസെക്ഷ്വാലിറ്റി, പിന്നെ മിഷണറി എന്നിങ്ങനെ വളരെ ബ്രോഡായ ഒരു കാൻവാസുകൂടിയാണ് ‘ഒക്ടോബർ ഒന്ന്’…
പവർ ട്രാൻസ്ഫറിന് സമയമായി കിടക്കുന്ന നൈജീരിയയിൽ ഒരു കുറ്റവാളിയെ ശിക്ഷിക്കൽ ആരുടെ ജോലിയുടെ ഭാഗമാണെന്ന് ഒരു ചർചയുമുണ്ട്, ശരിയും, തെറ്റും അതിലും വലിയ ചില കാര്യങ്ങളുടെ സമ്മർദത്തിനു വഴങ്ങേണ്ടി വരുമോ എന്നും ഒരു ചോദ്യം….
ഇന്ത്യൻ സിനിമകളും ഹോളീവുഡ് സിനിമകളും മറ്റ് പല ലോക സിനിമകളും നോക്കുമ്പോൾ ശൈശവ ദശ മാറാത്തതിന്റെ ചില അപാകതകൾ സിനിമയിൽ കാണാം.. എങ്കിലും ഈ സിനിമ വളരെയധികം പ്രശംസ അർഹിക്കുന്നു… സിനിമയിലെ സാദിഖിന്റെ ജീവിതം, അഭിനയം എന്ന് പറയുന്നത് ശരിയാകില്ല കാരണം നൈജീരിയൻ ടെലിവിഷൻ അതോറിറ്റിയുടെ (NTA) ഒരു ക്ലാസ്സിക് ബ്രോഡ്.കാസ്ടറാണ് സാദിഖ്… സിനിമ നടനല്ല….
വല്ലപ്പോഴും ഈ സിനിമ കയ്യിൽ പെട്ടാൽ കാണാൻ മടിക്കണ്ട…. 🙂
-മർത്ത്യൻ-
Categories: സിനിമ
മൃണാൾ സെന്നിന്റെ ഒരു ബല്ലാത്ത ബംഗാളി സിനിമ
Tokyo Trial | Balle Perdue | The Wasp Network | The Angel
നേക്കഡ് എമങ് വുൾഫ്സ് – ജർമ്മൻ സിനിമ 2015
ദി ഡാൻസർ അപ്പസ്റ്റെയർസ് – 2002 ലെ ജോൺ മാൽക്കോവിച്ചിന്റെ സംവിധാന സംരംഭം
Leave a comment