ജോണ്‍ സാമുവലിന്റെ ഷോർട്ട് ഫിലിം ‘Am I?’

Am I Movie Posterജോണ്‍ സാമുവലിന്റെ ‘Am I?’ എന്ന ഷോർട്ട് ഫിലിം കണ്ടു….. വളരെ കരുതലോടെ മാത്രം സമീപിക്കേണ്ട ഒരു പ്രമേയം ഒരേഴു മിനുട്ടിൽ വളരെ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു……. സിനിമയെന്നതിലുപരി, ഈ പ്രമേയം തന്നെ ഷോർട്ടിനു വേണ്ടി തിരഞ്ഞെടുത്തു എന്നതിൽ ജോണിനെ അഭിനന്ദിക്കണം….. എന്താണ് ശരിയെന്നോ, എന്താണ് തെറ്റെന്നോ ഒരു തിരുമാനമെടുക്കാൻ സിനിമ ആവശ്യപ്പെടുന്നില്ല…

വളർന്നു വലുതാവുന്നത് വരെ അമ്മയുടെയും അച്ഛന്റെയും നടുവിൽ കിടന്ന് വളർന്ന നമുക്ക് പലർക്കും ഉണ്ടാകാവുന്ന ഒരു സാമാന്യ ചിന്ത ശരിയല്ലെന്നു പറയാതെ തന്നെ മലയാളികളുടെ എന്ന് മാത്രമല്ല ഇന്ത്യക്കാരുടെ തന്നെ മാറി വരുന്ന ചില കുടുംബ പശ്ചാത്തലത്തിലേക്ക് ഈ സിനിമ പ്രേക്ഷകനെ കൂട്ടി കൊണ്ട് പോവുന്നുണ്ട്……

ഒരു കരുതൽ….. പണ്ടത്തേ പോലെയല്ല ലോകം എന്നും…. നമ്മൾ നമ്മുടെ മാത്രമല്ല മറ്റു പലരുടെയും കണ്ണുകളിലൂടെ കൂടി നമ്മുടെ ലോകത്തെ കണ്ടും മനസ്സിലാക്കിയും ജീവിക്കണം എന്ന് പറയാതെ തന്നെ ഈ സിനിമ പ്രേക്ഷകന്  ഏഴു മിറ്റുട്ടിൽ നല്ല വിധം മനസ്സിലാക്കി കൊടുക്കുന്നുണ്ട്……

മുഖ്യ കഥാപാത്രം നിർവഹിച്ച ലിബിൻ ടോമിനെ ഇനിയും സിനിമകളിൽ കണ്ടാൽ ആശ്ചര്യപ്പെടില്ല…. ഭാവിയുണ്ട്…… ജോണിനും സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ…… ഇനിയും നല്ല സിനിമകളായി ഈ ടീം രംഗത്ത് വരട്ടെ… പ്രേക്ഷകർ കാത്തിരിക്കുന്നു….

യൂ ട്യൂബിൽ ഈ സിനിമ നിങ്ങൾക്കു കാണാം….

-മർത്ത്യൻ-



Categories: സിനിമ

Tags: , , ,

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.