“പ്രശ്ന സങ്കീർണമായ നമ്മുടെ സാമൂഹ്യ ജീവിതത്തിൽ ജാതിമത ചിന്തകളുടെയോ മറ്റേതെങ്കിലും തരത്തിലൂള്ള ജൈവ വൈജാത്യങ്ങളുടെയോ ലവലേശം പോലുമില്ലാതെ എല്ലാ മനുഷ്യരേയും ഒന്നു പോലെ കാണുന്ന അമൃതാനന്ദമയി…” എല്ലാം ഒരു മോഡി പിടിപ്പിക്കലിന്റെ ഭാഗം അല്ലെ…?
മതവും വർഗ്ഗീയവും ശരിയല്ലെങ്കിലും പ്രായമാകുമ്പോൾ ഒരൽപം ഈശ്വര വിശ്വാസമൊക്കെ ആവാം എന്നായോ നയം…? ദൈവമല്ലെങ്കിലും ഒരു അജ്ഞാത ശക്തി എന്താ….?….. ഒരു സ്പിരിച്ചുവൽ റെവലേഷൻ…..അയ്യേ…. അയ്യയ്യേ…. കഷ്ടം….
അച്ചുമാമാ….. രാഷ്ട്രീയത്തിനു മുകളിലും ചിലതൊക്കെയുണ്ട്…… അത് ദൈവമല്ല….. മനുഷ്യനിലുള്ള വിശ്വാസം…. എങ്ങിനെയാണ് നന്നാവുക….. ചിലർ മനുഷ്യനെ അൻപത്തൊന്ന് എണ്ണി വെട്ടുമ്പോൾ….. മറ്റു ചിലർ ഈശ്വരനിലും കാക്രി പൂക്രിയിലും ചെന്ന് ചേരും……
അമ്മയും മറ്റു മനുഷ്യ ദൈവങ്ങളും കൂടി ലക്ഷക്കണക്കിനു പേരേ ദിവസവും പറ്റിക്കുന്നു…. സത്ത്നാം സിംഗിനെ പലരും മറന്നു കാണും അല്ലെ….. അമ്മയുടെ മുൻപിൽ വച്ച് അറബി വിളിച്ചു പറഞ്ഞതിന് തീവ്രവാദിയാക്കി കൊന്നു കളഞ്ഞ ആ സത്ത്നാം സിംഗിനെ… അയാൾ മരിച്ചത് ആഗസ്റ്റ് 4നാണ്….. അയാളുടെ ജന്മ ദിനം ആഗസ്റ്റ് 19 ആയിരുന്നു
എന്നാലും ഇത്രയും കാലം ആ പാവം രാഘവനെ ഇട്ട് ബുദ്ധി മുട്ടിക്കേണ്ടിയിരുന്നില്ല…… അല്ലാ അവിടെയും കളിച്ചത് ഒരു അണ്ടർലയിംഗ് ഹിന്ദു വർഗ്ഗീയതയാണോ…… ?
ചിലര് പറയും അച്ചുമാമ വെളിച്ചം കണ്ടു വരുന്നു എന്ന്….. വെളിച്ചം മാത്രമാക്കണ്ട വെളിച്ചപ്പാടിനെയും പോയിക്കാണാം…..
-മർത്ത്യൻ-
Categories: ലേഖനങ്ങൾ
Leave a Reply