നടന തിലകം മാഞ്ഞിട്ട് രണ്ടു വർഷം കഴിഞ്ഞു

Thilakanമലയാള സിനിമയിലെ കാട്ടുകുതിര ഓർമ്മയായിട്ട് രണ്ടു വർഷങ്ങൾ കഴിഞ്ഞു…. കൊച്ചുവാവയും ചാക്കോ മാസ്റ്ററും കുമാരേട്ടനും മേജർ നമ്പ്യാരും ഒക്കെ അഭിനയ വിസ്മയങ്ങളായിരുന്നു…. ചൂണ്ടു വിരൽ ചുഴറ്റി സ്ക്രീനിൽ നിന്നും ഡയലോഗും അഭിനയ മുഹൂർത്തങ്ങളും മലയാളി പ്രേക്ഷകന്റെ നേരേ എറിഞ്ഞു തരുമ്പോൾ കൈയ്യടിക്കണോ കൈ കൂപ്പാണോ എന്നറിയാതെ ബുദ്ധിമുട്ടിയവരാണ് നമ്മളിൽ പലരും….. അതായിരുന്നു തിലകൻ ചേട്ടൻ എന്ന ആ മഹാ നടൻ.

Thilakenഉസ്താദ് ഹോട്ടലിലെ കരീമും ഇന്ത്യൻ റുപ്പിയിലെ അച്ചുത മേനോനും കാണുമ്പോൾ മലയാളികൾക്കെല്ലാം ഒരേ ചിന്തയായിരിക്കണം…. ഇടക്കാലത്ത് സംഘടന പ്രശ്നങ്ങൾ കാരണം സിനിമ വിട്ട് നാടകത്തിൽ പോയപ്പോൾ എത്ര കഥാപാത്രങ്ങളാണ് നമുക്ക് നഷ്ടമായതെന്ന്….

പെരുന്തച്ചന് ദേശീയ പുരസ്കാരം കിട്ടിയില്ല എന്നത് എന്നും മലയാളിയുടെ ഒരു സങ്കടമായിരിക്കും….. പിഴിഞ്ഞിട്ടും അഭിനയത്തിന്റെ ‘അ’ വരാത്തവർക്കും വാരിക്കോരി അവാർഡുകൾ കൊടുക്കുമ്പോൾ, പെരുന്തച്ചന്റെ മികവ് ചിലർക്ക് മനസ്സിലായില്ല എന്നു വേണം കരുതാൻ….

തിലകൻചേട്ടൻ പോയിക്കഴിഞ്ഞിട്ടാണ് ഞാൻ ‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന സിനിമ കാണുന്നത്…… അതിൽ തിലകന്‍ചേട്ടൻ അവസാനമായി ക്യാമറയ്ക്ക് മുന്നില്‍ ചെയ്ത സീൻ എല്ലാ സിനിമാക്കാരും കണ്ട് പഠിക്കണം…. ഇതാണ് അഭിനയം ഇതായിരിക്കണം അഭിനയം…… അഭിനയം രക്തത്തിലുണ്ടെങ്കിൽ അത് പ്രേക്ഷകന് പുതിയ ജീവൻ നൽകും…… ഇതാ കണ്ടു നോക്കു…



Categories: സിനിമ

Tags: ,

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.